INDIANEWS

ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

നേപ്പാള്‍: അതിര്‍ത്തി വിഷയങ്ങള്‍ സങ്കീര്‍ണമായി തുടരുമ്പോള്‍ ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. ദൂരദര്‍ശന്‍ ഒഴികെയുള്ള ചാനലുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായിരിക്കുമ്പോളാണ് നേപ്പാളിന്റെ ഈ നടപടി ഉണ്ടാകുന്നത്. നേപ്പാള്‍ വിരുദ്ധ വാര്‍ത്തകള്‍ ഇന്ത്യന്‍ വാര്‍ത്താ ചാനതുകല്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി. ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങള്‍ തടയുന്നതിന് നിയമപരവും രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയാണെന്ന് നേപ്പാളി സര്‍ക്കാര്‍ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാരാണ് ദൂരദര്‍ശന്‍ ഒഴികെയുള്ള ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഈ കാര്യത്തെകുറിച്ചു ഔദ്യോഗിക പ്രതികരണത്തിന് അധികാരികള്‍ തയ്യാറായിട്ടില്ല.

Tags
Show More

Related Articles

Back to top button
Close