
ന്യൂഡല്‍ഹി: കോവിഡ് മൂലം ക്ലാസുകളെല്ലാം പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക. ഈ തീരുമാനം പ്രധാനമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത് . നിലവില്‍ 2,00,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ വിവിധ കോഴ്സുകള്‍ പഠിക്കുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. പ്രധാനമായും രണ്ടുതരത്തിലുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ഇവര്‍ക്കുള്ള ഓണ്‍ലൈന്‍ കോഴ്സുകളും വ്യത്യസ്ഥമാണ്. ഇതില്‍
എഫ് -1 വിഭാഗത്തില്‍ പെടുന്ന നോണ്‍-ഇമിഗ്രേഷന്‍ വിദ്യാര്‍ത്ഥികള്‍ അക്കാദമിക് കോഴ്സ് വര്‍ക്ക് ചെയ്യുന്നു. എം -1 വിഭാഗത്തില്‍ നോണ്‍ ഇമിഗ്രേഷന്‍ വിദ്യാര്ത്ഥികളാണുള്പ്പെടുന്നത്. ഇവര്‍ വൊക്കേഷണല്‍ കോഴ്സ് വര്‍ക്ക് ചെയ്യുന്നവരാണ്. ഇവരില്‍ കുടിയേറ്റക്കാരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ കോഴ്സ് മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ അനുവാദമില്ലെന്നും യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്സ്മെന്റ് കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ തന്നെ ബദല്‍ മാര്‍ഗ്ഗം കണ്ടത്തുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് അധികൃതര്‍ അറിയിച്ചത്.