INDIA

ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നതിന് നീരവ് മോദിയെ ബലിയാടാക്കി: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നതിന് നീരവ് മോദിയെ ബലിയാടാക്കിയെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂതന്മാര്‍ക്ക് 1930 കളില്‍ ജര്‍മ്മനിയില്‍ നേരിടേണ്ടിവന്ന ആക്രമണം പോലെയാണ് നീരവിനെതിരായ ആരോപണമെന്നും കട്ജു കോടതിയെ അറിയിച്ചു. നീരവ് മോദിയെ ഇന്ത്യയിലേക്ക് അയച്ചാല്‍ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കില്ലെന്നും മാര്‍ക്കണ്ഡേയ കട്ജു പറയുന്നു. സാമ്പത്തിക രംഗത്തെ എങ്ങനെ കരകയറ്റും എന്നതിനെ കുറിച്ച് ബിജിപി സര്‍ക്കാരിന് ഒരു ധാരണയും ഇല്ല. ലോക്ഡൗണിന് മുന്നേ തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ നീരവ് മോദി ഉള്‍പ്പടെയുള്ളവരെ സര്‍ക്കാര്‍ ബലിയാടാക്കുന്നുവെന്നും കട്ജു കോടതിയോട് വിശദമാക്കി. ഇതിന് ഉദാഹകരണമായി അയോധ്യ കേസിലെ വിധിയാണ് കട്ജു ചൂണ്ടിക്കാണിച്ചത്.ഒപ്പം അയോധ്യാ കേസിനെപ്പറ്റി പരാമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ വന്നിട്ടുള്ള ഏറ്റവും മോശമായ വിധിയാണ് അയോധ്യ കേസിലുണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച നടന്ന 130 മിനിറ്റോളം ദൈര്‍ഖ്യമുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇക്കാര്യങ്ങളെല്ലാം അദ്ദേഹം വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close