ഇന്ത്യന്‍ സിനിമയിലെ തലയെടുപ്പുള്ള താരമായ അമിതാഭ് ബച്ചന്‍ ഇന്ന് 78ന്റെ നിറവില്‍.ഇന്ത്യന്‍ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരില്‍ ഒരാളായി ബച്ചന്‍ കോവിഡില്‍ നിന്ന് മുക്തനായതിന്റെ സന്തോഷവും ഈ പിറന്നാളിന് മാറ്റ് കൂട്ടുന്നു.
ആദ്യകാല ചിത്രങ്ങള്‍ അദ്ദേഹത്തിന് തുടക്കത്തില്‍ പ്രശസ്തി നേടിക്കൊടത്തെങ്കിലും,ബോളിവുഡ് സ്‌ക്രീനിലെ വേഷങ്ങള്‍ അദ്ദേഹത്തിന് ഇന്ത്യയുടെ ‘ക്ഷുഭിതനായ യുവാവ്’ എന്ന പേരാണ് സമ്മാനിച്ചത്.ബോളിവുഡിലെ ഷഹന്‍ഷാ, സാദി കാ മഹാനായക് (‘നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടന്‍’ എന്ന് ഹിന്ദി), സ്റ്റാര്‍ ഓഫ് മില്ലേനിയം, അല്ലെങ്കില്‍ ബിഗ് ബി,എന്നിങ്ങനെ പരാമര്‍ശിക്കപ്പെടുന്ന അദ്ദേഹം, ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തില്‍ 190 ലധികം ഇന്ത്യന്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു.
1970 കളിലും 1980 കളിലും ഇന്ത്യന്‍ ചലച്ചിത്രരംഗം പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ ആധിപത്യത്തിന്‍ കീഴിലായിരുന്നതിനാല്‍ ഫ്രഞ്ച് സംവിധായകന്‍ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ ‘വണ്‍-മാന്‍ ഇന്‍ഡസ്ട്രി’ എന്ന് പേര് നല്‍കി.
പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബര്‍ 11-നു ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്‍ക്വിലാബ് ശ്രീവാസ്തവ എന്ന അമിതാബ് ബച്ചന്‍,ഒരു ചലച്ചിത്ര നടന്‍ എന്നതിനൊപ്പം ചലച്ചിത്ര നിര്‍മ്മാതാവ്, ടെലിവിഷന്‍ ഹോസ്റ്റ്, പിന്നണി ഗായകന്‍, മുന്‍ രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.
ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ ബിഗ് ബി ഫിലിംഫെയറിലെ ഏതെങ്കിലും പ്രധാന അഭിനയ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്.
മികച്ച നടനുള്ള നാല് ദേശീയ അവാര്‍ഡുകള്‍, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാര്‍ഡുകള്‍, പതിനഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ ബച്ചന്‍ തന്റെ കരിയറില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഹു വാണ്ട്‌സ് ടു ബി എ മില്ല്യണര്‍? എന്ന ഗെയിം ഷോയുടെ ഇന്ത്യന്‍ പതിപ്പായ കോന്‍ ബനേഗ ക്രോര്‍പതിയുടെ നിരവധി സീസണുകളില്‍ അദ്ദേഹം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 1980 കളില്‍ ഒരു ഹ്രസ്വകാലം അദ്ദേഹം രാഷ്ട്രീയത്തിലും പ്രവേശിച്ചു.കലാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 1984 ല്‍ പദ്മശ്രീ, 2001 ല്‍ പത്മഭൂഷണ്‍, 2015 ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. സിനിമാ ലോകത്തും അതിനുമപ്പുറത്തുമുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിന്റെപേരില്‍ ഫ്രാന്‍സ് സര്‍ക്കാര്‍ 2007 ല്‍ അദ്ദേഹത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിച്ചിരുന്നു. ബാസ് ലുഹ്‌മാന്റെ ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി (2013) എന്ന ഹോളിവുഡ് ചിത്രത്തിലും ബച്ചന്‍ പ്രത്യക്ഷപ്പെടുകയും, അതില്‍ മേയര്‍ വുള്‍ഫ്‌ഷൈം എന്ന ഇന്ത്യന്‍ ഇതര ജൂത കഥാപാത്രത്തെ അവതരിപ്പിച്ചിക്കുകയും ചെയ്തു.
1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ ഷോം എന്ന ദേശീയ അവാര്‍ഡ് സിനിമയിലെ ശബ്ദ സാന്നിദ്ധ്യമായി ബച്ചന്‍ ചലച്ചിത്ര രംഗത്ത് തന്റെ അരങ്ങേറ്റം നടത്തി.1968-ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969-ല്‍ ഖ്വാജാ അഹ്‌മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരില്‍ ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ അഭിനയരംഗത്തേയ്ക്കുള്ള തുടക്കം. ഉത്പാല്‍ ദത്ത്, അന്‍വര്‍ അലി (ഹാസ്യനടന്‍ മെഹ്‌മൂദിന്റെ സഹോദരന്‍), മലയാള നടന്‍ മധു, ജലാല്‍ ആഘ എന്നിവരാണ് ബച്ചന്റെ ഒപ്പം ഈ ചിത്രത്തില്‍ അഭിനയിച്ചത്.വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു.
തന്റെ മുപ്പതാം വയസ്സില്‍ പന്ത്രണ്ട് ഫ്‌ലോപ്പുകളും രണ്ട് ഹിറ്റുകളും മാത്രമുള്ള ഒരു ‘പരാജയപ്പെട്ട പുതുമുഖം’ ആയിട്ടാണ് ബച്ചന്‍ രംഗത്തു പിടിച്ചുനില്‍ക്കാനുള്ള തീവ്രശ്രമം നടത്തുന്നത്. (ബോംബെ ടു ഗോവയിലെ നായകവേഷവും ആനന്ദിലെ സഹ കഥാപാത്രവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മികച്ച സിനിമകളായി എടുത്തുപറയുവാനുണ്ടായിരുന്നത്).1973 ല്‍ അദ്ദേഹം ജയ ഭാദുരിയെ വിവാഹം കഴിച്ച ശേഷം സഞ്ജീര്‍, അഭിമാന്‍ പോലുള്ള പല ചിത്രങ്ങളിലും അവര്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും വിവാഹത്തിന് ഒരു മാസം കഴിഞ്ഞ് പുറത്തിറങ്ങിയ അവയെല്ലാം ബോക്‌സോഫീസില്‍ വിജയിക്കുകയും ചെയ്തു.
1984 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തിലെ മൂന്നുവര്‍ഷക്കാലത്തെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം, 1988 ല്‍ ബച്ചന്‍ സിനിമകളിലേക്ക് മടങ്ങിയെത്തുകയും, ഷഹെന്‍ഷ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ അഭിനയിക്കുകയും ഇത് ബോക്‌സ് ഓഫീസ് വിജയമായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ തിരിച്ചുവരവു ചിത്രമായ ഷഹെന്‍ഷായുടെ വിജയത്തിനുശേഷം പുറത്തിറങ്ങിയ ജാദൂഗര്‍, തൂഫാന്‍, മേം ആസാദ് ഹൂം (1989 ല്‍ പുറത്തിറങ്ങിയവ) തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ അമ്പേ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ താരശക്തി ക്ഷയിച്ചു തുടങ്ങി. ഈ കാലഘട്ടത്തിലെ വിജയ ചിത്രങ്ങളില്‍ ക്രൈം നാടകീയ ചിത്രമായ ആജ് കാ അര്‍ജുന്‍ (1990), ആക്ഷന്‍ ക്രൈം നാടകീയ ചിത്രം ഹം (1991) എന്നിവയിലൂടെ തന്റെ മൂന്നാമത്തെ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടുകയും ഈ ചിത്രങ്ങളുടെ വിജയം പ്രവണതകളെ മറികടക്കുമെന്ന് തോന്നിയെങ്കിലും ഇത് ഹ്രസ്വകാലത്തേയ്ക്കായി തുടരുകയും അദ്ദേഹത്തിന്റെ ബോക്‌സ് ഓഫീസ് പരാജയങ്ങളുടെ പരമ്പര തുടരുകയും ചെയ്തു. ഹിറ്റുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, ഈ കാലഘട്ടത്തിലാണ് 1990 ലെ വീര ചിത്രമായ അഗ്‌നിപഥില്‍ ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് ലഭിച്ചത്.
കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ജൂലൈ 11, 12 തീയതികളിലായി ബച്ചന്‍ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം ഇപ്പോള്‍ രോഗത്തില്‍ നിന്ന് പൂര്‍ണമുക്തനായിരിക്കുന്നു.