HEALTHINDIA

ഇന്ത്യയിലെ കുട്ടികള്‍ക്ക് ഭീഷണിയുയര്‍ത്തി കോവിഡിന് ശേഷം മറ്റൊരു രോഗം

ന്യൂഡല്‍ഹി: കവസാക്കി സിന്‍ട്രോം എന്ന നിഗൂഢമായ രോഗമാണ് ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ പുതുതായി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്നും വിളിക്കപ്പെടുന്ന ഈ രോഗം പനിയ്ക്കും ശരീരത്തിലെ രക്തക്കുഴലുകള്‍ക്ക് വീക്കം സംഭവിക്കാനും കാരണമാകുന്നു. ഒപ്പം ഇതുവന്നാല്‍ കണ്ണുകള്‍ വീര്‍ക്കുകയും വയറുവേദനയ്ക്കൊപ്പം ചര്‍മ്മം ചുവക്കുകയും ചെയ്യുന്നു. കൂടാതെ
കുട്ടികളുടെ രക്തസമ്മര്‍ദ്ദം കുറയാന്‍ തുടങ്ങുകയും അവര്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.

‘കുട്ടികളില്‍ ഈ രോഗം പടരുന്നത് ഇപ്പോഴും കുറവാണെങ്കിലും, ഈ രോഗം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.’ഡല്‍ഹിയിലും മുംബൈയിലും രോഗബാധിതരായ കുറച്ച് കുട്ടികളുണ്ടെന്ന് ബി എല്‍ കപൂര്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധന്‍ ഡോ. രചന ശര്‍മ്മ പറഞ്ഞു. കുട്ടികളിലും കൗമാരക്കാരിലും കാണപ്പെടുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം മൂന്നു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനിയാണ്. വയറിളക്കം, ഛര്‍ദ്ദി, അല്ലെങ്കില്‍ വയറുവേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

Tags
Show More

Related Articles

Back to top button
Close