INDIANEWS

ഇന്ത്യയിലെ കോവിഡ് കേസുകളില്‍ 70% അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ റിപ്പോര്‍ട്ടുചെയ്ത കോവിഡ് കേസുകളില്‍ 70% രോഗബാധിതരും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന്. രാജ്യത്തെ 4.4 ലക്ഷം കേസുകളില്‍ 3ലക്ഷത്തിലധികം രോഗബാധിതരും ഡല്‍ഹി,ഗുജറാത്ത്,മഹാരാഷ്ട്ര,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളവരാണ്. 67,606 കേസുകളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ളത്. അതില്‍ 66,000 കേസുകള്‍ മുംബൈയില്‍ നിന്നുമാണ്. 6293 പേരാണ് ഇവിടെ മരിച്ചത്.
ഡല്‍ഹിയില്‍ നിന്ന് 34,112 രോഗികളും 2,233 മരണങ്ങളും ഉള്‍പ്പെടെ 62,655 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.62,087 കേസുകളുള്ള തമിഴ്‌നാടാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 34,112 പേര്‍ രോഗം ഭേദമാവുകയും 704 പേര്‍ മരിക്കുകയും ചെയ്തു. 19,909പേര്‍ രോഗമുക്തരാവുകയും 1686 മരിക്കുകയും ചെയ്ത ഗുജറാത്തില്‍ 27,825 കേസുകളാണ് ആകെയുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ രോഗികളുടെ എണ്ണം 18,322 ആയി ഉയര്‍ന്നിട്ടുണ്ട്.
രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

Tags
Show More

Related Articles

Back to top button
Close