INDIANEWS

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ കണ്ടു വരുന്ന സഹരോഗാവസ്ഥകള്‍ രോഗം തീവ്രമാകുന്നതിനും മരണത്തിനും കാരണമാകുന്നുവെന്ന് പഠനങ്ങള്‍

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ കണ്ടു വരുന്ന സഹരോഗാവസ്ഥകളാണ് പലപ്പോഴും രോഗം തീവ്രമാകുന്നതിനും മരണത്തിലേക്ക് ഇവരെ നയിക്കുന്നതിനും കാരണമെന്ന് പഠനങ്ങള്‍.കോവിഡ് ബാധിക്കുന്ന 76 ശതമാനം ആളുകളിലും എന്തെങ്കിലും തരത്തിലുള്ള സഹരോഗാവസ്ഥകളുണ്ടാകാമെന്ന് കണക്കാക്കുന്നു.രക്തസമ്മര്‍ദം, പ്രമേഹം, കരള്‍ രോഗം, ഹൃദ്രോഗം, ആസ്മ, ക്രോണിക് റീനല്‍ ഡിസീസ്, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്, കുറഞ്ഞ പ്രതിരോധ ശേഷി, കാന്‍സര്‍, ബ്രോങ്കൈറ്റിസ്, ക്രോണിക് ന്യൂറോമാസ്‌കുലര്‍ ഡിസീസ് എന്നിങ്ങനെ നീളുന്നു കോവിഡ് രോഗികളില്‍ കണ്ടു വരുന്ന സഹരോഗാവസ്ഥകള്‍..ഇതില്‍തന്നെ ഇന്ത്യയിലെ കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന രോഗാവസ്ഥകള്‍ രക്തസമ്മര്‍ദവും പ്രമേഹവുമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്. കോവിഡ് രോഗികളില്‍ 5.74 ശതമാനത്തിന് രക്തസമ്മര്‍ദവും 5.20 ശതമാനത്തിന് പ്രമേഹവും ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ രോഗ നിരീക്ഷണ സംവിധാനം കണ്ടെത്തി.

ഇന്ത്യയില്‍ രോഗം ബാധിക്കപ്പെട്ടവരില്‍ 63 ശതമാനവും 40 വയസ്സോ അതിനു താഴെയോ ഉള്ളവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.10 ശതമാനം പോസിറ്റീവ് കേസുകള്‍ മാത്രമേ 60ന് മുകളില്‍ പ്രായമുള്ളവരില്‍ കണ്ടുവരുന്നുള്ളു.ഇന്ത്യയിലെ കോവിഡ് രോഗികളില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ കൂടുതലാണെന്നും രോഗബാധിതരില്‍ 68.48 ശതമാനം പുരുഷന്മാരും 31.51 ശതമാനം സ്ത്രീകളുമാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചത് യുവാക്കളെയാണെങ്കിലും രോഗ തീവ്രത കൂടിയത് പ്രായമായവരിലാണ്.ഇന്ത്യയിലെ കോവിഡ് രോഗികളില്‍ പൊതുവായി കണ്ടെത്തിയ ലക്ഷണങ്ങള്‍ പനി, ചുമ, തൊണ്ട വേദന എന്നിവയാണ്.കോവിഡ് സ്ഥിരീകരിച്ച 37,084 കേസുകള്‍ പരിശോധിച്ചതില്‍ 25.03 ശതമാനത്തിനും പനിയാണ് രോഗലക്ഷണം.6.36 ശതമാനത്തിന് ചുമയും 7.35 ശതമാനത്തിന് തൊണ്ട വേദനയും കണ്ടെത്തി. 5.11 ശതമാനം പേര്‍ ശ്വാസംമുട്ടലുണ്ടായതായും രേഖപ്പെടുത്തി.ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗമുക്തരുള്ള രാജ്യമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമാണ്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 80 ശതമാനത്തിന് മുകളിലെത്തി.







Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close