
ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 500 രൂപയായിരിക്കും വാക്സിന് വിതരണത്തിന് ചെലവ് വരികയെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാലസോര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.നേരത്തെ ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യമായി കോവിഡ് വാക്സിന് വിതരണം ചെയ്യുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ ആണോയെന്ന ചോദ്യവുമായി പല പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തുകയും ചെയ്തിരുന്നു.