ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി വാള്‍മാര്‍ട്ട്
മൂന്നിൽ ഒന്ന് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. ഫ്ലിപ്കാർട്ട് വിൽക്കാനും നീക്കം .

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ആഗോള വ്യാപാരഭീമനായ വാള്‍മാര്‍ട്ട്. ഇതിന്റെ ആദ്യപടിയായി കമ്പനിയിലെ മൂന്നില്‍ ഒന്ന് ജീവനക്കാരെ കമ്പനിപിരിച്ചു വിട്ടു.രാജ്യത്തെ പുതിയ ഷോപ്പുകളുടെ വിപുലീകരണം നിര്‍ത്തുന്നതിന്റെ മുന്നോടിയായാണ് കമ്പനിയുടെ ഈ നടപ്പടി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സോഴ്സിഗ് അഗ്രിബിസിനസ് എകസിക്യൂട്ടീവ്സ്,വൈസ് പ്രസിഡന്റുമാര്‍ ,പുതിയ ഷോപ്പിനുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ എന്നിവരെ കമ്പനി പുറത്താക്കി.ആഗോള കമ്പനികള്‍ക്ക് ഇന്ത്യകൊണ്ടു വന്ന നിയന്ത്രണങ്ങള്‍ കമ്പനിയെ സാമ്പത്തികമായി ബാധിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങള്‍ എ്ന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെന്റോവില്ലേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ട്ട് ഇന്ത്യയില്‍ കമ്പനിയുടെ വികസനത്തിന് സാധ്യതയില്ലാത്തതിനാല്‍ 2018ല്‍ കമ്പനി സ്വന്തമാക്കിയ ഫ്ലിപ്കാര്‍ട്ട് എന്ന ഇ കൊമേഴ്സ് സ്ഥാപനം വില്ക്കാന് തയ്യാറായിരിക്കുകയാണ്.പ്രാദേശിക കച്ചവട ഉടമകളെ സംരക്ഷിക്കാനായി ആഗോള ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി പരിമിതികള്‍ വെച്ചിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഒരുദശാബ്ദകാലം കൊണ്ട് വാള്‍മാര്‍ട്ട് പോലുള്ള ആഗോളഭീമന്മാര് ഇന്ത്യയില്‍ വേരുറപ്പിക്കുന്നത്.12 ദശലക്ഷം മോം പോപ്പ് സ്റ്റോറുകളെ കിരാനകള്‍ എന്നറിയപ്പെടുന്ന
വിദേശ മത്സരത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യ രൂപകല്‍പ്പന ചെയ്ത നിയമങ്ങള്‍ വാള്‍മാര്‍ട്ടിനെയും ആമസോണ്‍ ഇങ്ക് പോലുള്ളവയെയും ബാധിച്ചിരുന്നു.ഇ കൊമേഴ്സ് രംഗത്തെ രാഷ്ട്രീയ സമ്മര്‍ദ്ദവും കമ്പനികളെ വലയ്ക്കുന്നുണ്ട്.ലോകത്തിലെ മുന്‍നിര റീട്ടയ്ലര്ഷോപ്പായ വാള്‍മാര്‍ട്ടിന്റെ ഈ തീരുമാനം ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മോം-പോപ്പ് സ്റ്റോറുകള്‍ക്ക് സാധനങ്ങള്‍ നല്കുന്ന മൊത്തവ്യാപാര വ്യാപാരം വിപുലീകരിക്കാനും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മൊത്തക്കച്ചവടങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും വാള്‍മാര്‍ട്ട് പദ്ധതിയിട്ടു എന്ന റിപ്പോര്‍ട്ട് കമ്പനി നിഷേധിച്ചു. എന്തായാലും കമ്പനിയുടെ തീരുമാനം രാജ്യത്തെ സമ്പത്ത് മേഖലയില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. വാള്‍മാര്‍ട്ട് കമ്പനി മൂന്നില്‍ ഒന്ന് തൊഴിലാളികളെ പുറത്താക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന രാജ്യത്തിന് അത് വലിയ തിരിച്ചടിയാകും