INDIANEWS

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല

ന്യൂഡല്‍ഹി:ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക എന്നാണ് സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നത് എന്നാല്‍ ഇതിനകം കോവിഡ് ഭേദമായവര്‍ക്ക് വാക്‌സിന്‍ നല്‍കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു.

വാക്സിനേഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വാക്സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഒരുകൂട്ടം ആളുകള്‍ക്ക് വാക്സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാരുമായോ വാക്സിന്‍ നിര്‍മാതാവുമായോ ബന്ധമില്ലാത്ത നൈതിക കമ്മിറ്റിയാണ് പരീക്ഷണത്തിനിടയിലെ പ്രതികൂല സംഭവങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close