KERALA

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 694 ആയി, 16 മരണം ; രോഗികളില്‍ ഒന്നാമത് കേരളം

ന്യൂഡല്‍ഹി: വ്യാഴാഴ്ച രാജ്യത്തുടനീളം ഏഴ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് മരണം 20 ആയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നാല് ഉള്‍പ്പെടെ പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം 71 ആയി. ഇതോടെ രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണം 727 ആയെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.
അതേസമയം ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കോവിഡ് 19 ബാധിച്ച് ആറ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധയേറ്റുള്ള രാജ്യത്തെ മരണം ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 16 ആണ്. രാജ്യത്ത് പുതിയതായി ഏറ്റവും കൂടുതല്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചത് വ്യാഴാഴ്ച ആണെന്ന വ്യക്തമാക്കിയിരിക്കുന്ന ആരോഗ്യമന്ത്രാലയം പുതിയതായി 88 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരുടെ കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 694 ആണ്.
ഇന്നലെ രണ്ടുമരണം മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുപേരും 65 വയസ്സ് പ്രായം വരുന്ന സ്ത്രീകളാണ്. അതേസമയം ഇവരുടെ യാത്രാവിവരങ്ങള്‍ കിട്ടിയിട്ടില്ല. പ്രായമായവരാണ് മരണത്തിന്റെ ഇരകള്‍. ജമ്മു കശ്മീരില്‍ സോപോറില്‍ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞദിവസം 65 കാരിയായ ഒരു വഴിയോര കച്ചവടക്കാരി മരണമടഞ്ഞു. രാജസ്ഥാനിലാണ് മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. വിരുഷിറ്റ് ഭില്‍വാരയിലെ 73 കാരി കോവിഡിനെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. പ്രമേഹം, കിഡ് രോഗം, പക്ഷാഘാതം എന്നിവയെല്ലാം ഉള്ളയാളാണ് ഇത്.
മദ്ധ്യപ്രദേശില്‍ രണ്ടാം മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത. പനിയും ചുമയുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 35 കാരിയാണ് മരണമടഞ്ഞത്. ഇവരുടെ കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഗുജറാത്തില്‍ ഒരു 70 കാരി മരണമടയുകയും അഞ്ചു പുതിയ രോഗബാധയും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ആയി. മൂന്ന് മരണം നേരത്തേ ഗുജറാത്തില്‍ റിപ്പോര്‍ട്ട ചെയ്തിരുന്നു.
ഏറ്റവും പുതിയതായി റിപ്പോര്‍ട്ട് മരണം ഭാവ്നഗര്‍ സ്വദേശിയിലാണ്. ഇവര്‍ അടുത്തിടെ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നു. ഇവര്‍ക്ക് കാന്‍സര്‍, പ്രമേഹം, ഹൃദയരോഗം എന്നിവ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം പുതിയതായി 19 കേസുകള്‍ ഉണ്ടായെങ്കിലും ഇതുവരെ കേരളത്തില്‍ കോവിഡ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയെ മറികടന്നു. 137 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച എട്ട് പുതിയ കേസുകള്‍ ഉണ്ടായി. 130 ആണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ 55, തെലുങ്കാനയില്‍ 45, ഗുജറാത്തില്‍ 44, ഡല്‍ഹിയില്‍ 39 എന്നിങ്ങനെയാണ് കണക്കുകള്‍. ഡല്‍ഹിയില്‍ വ്യാഴാഴ്ച നാലു പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close