INDIATrending

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓക്‌സ്ഫോര്‍ഡ് വാക്‌സിന്‍ മനുഷ്യ പരീക്ഷണ അനുമതി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായി ഓക്‌സ്ഫോര്‍ഡ് സര്‍വകലശാല വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഇന്ത്യയുടെ പരമോന്നത ഡ്രഗ്‌സ് റെഗുലേറ്ററി ബോഡിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയത്. പൂനെ ആസ്ഥാനമായ സ്ഥാപനം സമര്‍പ്പിച്ച പുതുക്കിയ നിര്‍ദ്ദേശം പഠിച്ച ശേഷം എസ്ഐഐയെ ഈ പരീക്ഷണങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് വിദഗ്ദ്ധ സമിതി വെള്ളിയാഴ്ച ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നടപടി.തിങ്കളാഴ്ചയാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡിനെതിരായ വാക്‌സിന്‍ വികസനത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയും ഭാഗമാകുമെന്ന് ഉറപ്പായി. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് നീങ്ങുന്നത്.
ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയുമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൈകോര്‍ത്തിരിക്കുന്നത്. 1600 പേരിലാണ് രാജ്യത്ത് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം സംഘടിപ്പിക്കുന്നത്.ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ കോവിഡ്-19 വാക്‌സിന്‍ മനുഷ്യന്റെ പരീക്ഷണങ്ങള്‍ മികച്ച പൊസിറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. നിലവിലെ ഗവേഷണങ്ങളും റിസള്‍ട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കില്‍ കോവിഡ്-19 നുള്ള വാക്‌സിന്‍ ഒക്ടോബറില്‍ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മനുഷ്യ പരീക്ഷണങ്ങള്‍ ഇത് രോഗത്തിനെതിരെ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു കൂട്ടം യുകെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാക്‌സിന്‍ പരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം രക്തസാംപിളുകള്‍ ആന്റിബോഡികളും കില്ലര്‍ ടി സെല്ലുകളും ഉത്പാദിപ്പിക്കാന്‍ ശരീരത്തെ ഉത്തേജിപ്പിച്ചതായി കാണിക്കുന്നു.

Tags
Show More

Related Articles

Back to top button
Close