INDIA

ഇന്ത്യയില്‍ സ്വര്‍ണക്കടുവയെ കണ്ടെത്തി

ദിസ്പൂര്‍: സ്വര്‍ണ നിറത്തിലുള്ള കടുവ എന്നും കൗതുകം ഉണര്‍ത്തുന്നത് തന്നെയായിരുന്നു. ഇന്ത്യയില്‍ ഇതിന്റെ സാന്നിധ്യം ഉറപ്പിച്ചത് ഫോട്ടോ ഗ്രാഫറായ മയുരേഷ് ഹെന്‍ഡ്രയുടെ ഫോട്ടോകളിലൂടെയാണ്. ഇത്തവണയും മയുരേഷ് പകര്‍ത്തിയ ഫോട്ടോകള്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‌വാന്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വൈറലായത്. 21ാം നൂറ്റാണ്ടില്‍ ലോകത്ത് സ്വര്‍ണക്കടുവയുണ്ടെന്നുള്ളതിന് ജീവിച്ചിരിക്കുന്ന ഏക തെളിവാണ് കാസിരംഗ ദേശീയ ഉദ്യാനത്തിലെ കടുവയുടെ ചിത്രങ്ങള്‍. ഫോട്ടോ ഗ്രാഫറായ മയുരേഷ് ആറ് തവണയാണ് കാസിരംഗയില്‍ സ്വര്‍ണ കടുവയെ കണ്ടത്. ജനിതക മാറ്റങ്ങള്‍ മൂലമാണ് കടുവക്ക് സ്വര്‍ണ നിറം ലഭിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close