
ന്യൂഡല്‍ഹി: ടെക് ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നിക്ഷേപത്തെക്കുറിച്ചു പ്രഖ്യാപനമുണ്ടായത്. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് വാഗ്ദാനം. പ്രാദേശിക ഭാഷകളില്‍ വിവര വിനിമയം നടത്തുക, ഗൂഗിളിന്റെ പുതിയ ഉത്പന്നങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സേവനങ്ങള്‍ ഇന്ത്യയിലും ലഭ്യമാക്കുക, ബിസിനസുകള്‍ കൂടുതല്‍ സാങ്കേതികവത്കരിക്കുക, തുടങ്ങിയവയാണ് ലക്ഷ്യ പദ്ധതികള്‍. കോവിഡ് കാലത്ത് ഇത്തരമൊരു നിക്ഷേപം ഇന്ത്യക്ക് സഹായകമാകുമെന്നും രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും നവസംഭകരുടെയും വളര്ച്ചയ്ക്കുതകുമെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.