INDIANEWS

ഇന്ത്യയിൽ 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാവുന്നെന്ന് ആർബിഐ

ന്യുഡൽഹി: ഇന്ത്യയിൽ കള്ളനോട്ട് വ്യാപനത്തിൽ ഇടിവുണ്ടായെങ്കിലും 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാവുന്നതായി റിസർവ് ബാങ്ക് വ്യക്‌തമാക്കി. ഒരൊറ്റ വർഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തിൽ 29.7 ശതമാനം ഇടിവുണ്ടായി. എന്നാൽ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വർധിച്ചെന്നാണ് ആർബിഐ റിപ്പോർട്ടിൽ പറയുന്നത്.

നിലവിൽ വിപണിയിലുള്ള കറൻസികളിൽ 68.4 ശതമാനമാണ് 500 രൂപ നോട്ടുകൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019 ൽ 28740 വ്യാജ കറൻസികളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ മൂല്യം 25.3 കോടി രൂപ വരും. 2018 നെ അപേക്ഷിച്ച് 11.7 ശതമാനം വർധനവായിരുന്നു 2019 ൽ രേഖപ്പെടുത്തിയത്.

കണ്ടെത്തിയ കള്ളനോട്ടുകളിൽ 3.9 ശതമാനം റിസർവ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതിൽ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടും. എന്നാൽ പൊലീസോ, എൻഫോഴ്സ്മെന്റ് ഏജൻസികളോ പിടികൂടിയ കള്ളനോട്ടിന്റെ വിവരം ഇതിൽ ഉൾപ്പെട്ടിട്ടിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close