INDIANEWS

ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല, രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന മറുപടിയുമായി പ്രതിരോധമന്ത്രാലയം.പ്രധാനമന്ത്രി ചൈനയെ നേരിടാന്‍ കഴിയാത്ത വലിയ ഭീരുവാണെന്ന് പറഞ്ഞതിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. ഫിംഗര്‍ നാല് വരെയാണ് ഇന്ത്യന്‍ അതിര്‍ത്തി എന്നത് തെറ്റാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖ ഫിംഗര്‍ എട്ടിലാണ്. അതുകൊണ്ടാണ് ഫിംഗര്‍ എട്ട് വരെ സേന പട്രോളിംഗ് നടത്തിയത്. ഇനിയും പല തര്‍ക്കവിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സേനാ പിന്മാറ്റം പൂര്‍ത്തിയായി 48 മണിക്കൂറിനുള്ളില്‍ ഇതു പരിഗണിക്കുന്നതായിരിക്കുമെന്നും പ്രതിരോധമന്ത്രാലയം പറഞ്ഞു.

അതിര്‍ത്തിയിലെ പിന്‍മാറ്റത്തിനുള്ള ഇന്ത്യ ചൈന ധാരണ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.ഉയര്‍ന്ന മലനിരകള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ സേന കൈവരിച്ച നേട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ധാരണയെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഫിംഗര്‍ നാല് നമ്മുടെ പ്രദേശമാണ്. ഇപ്പോള്‍ നമ്മള്‍ ഫിംഗര്‍ മൂന്നിലേക്ക് മാറുകയാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയത്. പ്രധാനമന്ത്രി ചൈനയെ നേരിടാന്‍ കഴിയാത്ത വലിയ ഭീരുവാണ്. ഇതാണ് സത്യമെന്നും രാഹുല്‍ പറഞ്ഞു. ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് പുറത്ത് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close