
ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിന് മനുഷ്യ ശരീരത്തില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. കോവാക്സിന് എന്നു പേരിട്ടിരിക്കുന്ന ഈ വാക്സിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും(ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും(എന്‍ഐവി) ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്. ഇന്നലെയാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) മനുഷ്യ ശരീരത്തിലെ വാക്സിന് പരീക്ഷണത്തിനു അനുമതി നല്‍കിയത്.
ഇതിനു മുന്‍പ് കോവിഡ്-19 ചികിത്സയ്ക്കു സഹായിക്കുന്ന ആന്റിബോഡികള്‍ മനുഷ്യ ശരീരത്തില്‍ നിന്നും കണ്ടെത്തിയതായി അവര്‍ പറഞ്ഞിരുന്നു.കോവിഡ് -19 വാക്സിന് പരീക്ഷിക്കുന്നതിനായി
ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ സിഡിഎസ്കോ (സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്), ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം മനുഷ്യ ശരീരത്തില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
മനുഷ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ 2020 ജൂലൈയില്‍ ആരംഭിക്കും.
2020 അവസാനത്തോടെ കോവിഡ് -19 നായി ഒരു ഇന്ത്യന്‍ വാക്സിന് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.