CULTURALNEWS

ഇന്ത്യയുടെ പക്ഷി മനുഷ്യന്‍

‘ഒരു കുരുവിയുടെ പതനം’ (The fall of a Sparrow)- അനന്തവിഹായസ്സിലേയ്ക്കുയര്‍ന്നു പറന്നിട്ടും ഒരിക്കലും വിണുപോകാതിരുന്ന ഒരു കുരുവിയുടെ ആത്മകഥയാണിത്. പക്ഷിനിരീക്ഷണ ശാസ്ത്രശാഖയ്ക്കു തന്നെ അടിസ്ഥാനപരമായ ദിശാബോധം നല്‍കിയ കര്‍മ്മോത്സുകിയായ ഒരു പ്രകൃതിസ്നേഹിയുടെ ആറ്മകഥ.സലിം അലി എന്ന സാലിം മുഇസുദ്ദീന്‍ അബ്ദുള്‍ അലിയുടെ ആത്മകഥ.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം അലി എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥവും ഉള്‍പ്പെടും.സാലിം അലിയുടെ ജന്മദിനമാണിന്നു.ഇദ്ദേഹത്തോടുള്ള ആദരസൂചകവുമായി ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബര്‍ 12-ന് മുംബൈയില്‍ ജനിച്ചു. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തില്‍ ആയിരുന്നു സാലിം അലി ജനിച്ചത്. അച്ഛന്‍ മൊയ്സുദ്ദീന്‍, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പിതാവും മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പ് മാതാവും മരിച്ചു പോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളര്‍ത്തിയത്. അക്കാലത്ത് ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച് നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തില്‍ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സില്‍ അവന് അമ്മാവന്റെ കൈയില്‍ നിന്നും ഒരു ‘എയര്‍ ഗണ്‍’ ലഭിച്ചു. അതുകൊണ്ട് കുരുവികളെ വെടി വെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടില്‍ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തില്‍ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍ കുരുവി മുട്ടയിട്ട് അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആണ്‍കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍രുവി മറ്റൊരു ആണ്‍കുരുവിയെ സമ്പാദിച്ച് തത്സ്ഥാനത്ത് ഇരുത്തി, അങ്ങനെ എട്ട് ആണ്‍ കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെണ്‍കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണ് ഉണ്ടായത്. ഇതെല്ലാം സാലിം തന്റെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന് തിന്നാന്‍ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ് സായ്പിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ് സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.

സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്. സേവിയഴ്സ് കോളേജിലായിരുന്നു. സേവിയര്‍ കോളേജില്‍ പഠനം തുടങ്ങിയതെങ്കിലും അതു പൂര്‍ത്തിയാക്കാതെ അദ്ദേഹം മ്യാന്‍മാറിലേയ്ക്കു പോയി. അവിടത്തെ ജീവിതം അദ്ദേഹത്തെ പ്രകൃതി സ്‌നേഹത്തിലേയ്ക്കു വഴിതിരിച്ചു വിട്ടു.വീണ്ടും മുംബൈയില്‍ മടങ്ങിയെത്തി വിദ്യാഭ്യാസം തുടര്‍ന്നു. ഇതിനിടയില്‍ 1918 ഡിസംബറില്‍ തെഹ്‌മിന എന്ന അകന്ന ബന്ധുവുമായി സാലിമിന്റെ വിവാഹം നടന്നു. പലയിടങ്ങളിലായി ജോലിചെയ്തെങ്കിലും മുംബൈയിലെ പ്രിന്സ് ഒഫ് വെയില്‍സ് മ്യൂസിയത്തില്‍ ജോലി നോക്കവേ, ഉദ്യോഗം മടുത്ത്, പഠനം തുടരാനായി അദ്ദേഹം 1928 ല്‍ ജര്‍മ്മനിയിലേയ്ക്കു പോയി.ബെര്‍ലിനില്‍ താമസമാക്കിയിരുന്നത് കൊണ്ട് പല മുന്‍നിര ജര്‍മ്മന്‍ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാന്‍ അദ്ദേഹത്തിന് അവസരം കിട്ടി. അതില്‍ പ്രമുഖര്‍ ബെര്‍നാണ്ട് റേന്‍ഷ, ഓസ്‌കര്‍ ഹീന്രോത് , എറണ്സ്റ്റ്റ് മേയര്‍ എന്നിവരായിരുന്നു. ഹീഗോലാന്‍ഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. മടങ്ങിയെത്തി ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയില്‍ 1932-ല്‍ ”ഹൈദരാബാദ് സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ”ത് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.

1914 ല്‍ ബ്രിട്ടീഷ് ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തില്‍ നിരൂപകന്‍ ആ പുസ്തകത്തില്‍ ഇന്ത്യക്കാരുടെ സംഭാവനകള്‍ ആയി ഒന്നും തെന്നെ ഇല്ലായിരുന്നു എന്ന് പറയുകയുണ്ടായി.ഇത് സാലിം അലിയുടെ മനസ്സില്‍ തട്ടുകയും പക്ഷികളെ കുറിച്ച് പഠിക്കുവാനായി ജീവിതം തന്നെ ഉഴിഞ്ഞു വെയ്ക്കുകയും ചെയ്തു.കുടുംബ പ്രാരാബ്ദം മൂലം അതിനിടയില്‍ ബെര്‍മ്മയില്‍ പണിയന്വേഹിച്ചു പോയെങ്കിലും ഇടവേളകളില്‍ പക്ഷി നിരീക്ഷണം നടത്തിയിരുന്നു.നാല് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് എത്തിയ സാലിം അലി ഒരു വ്യവസായിയുടെ മകളായ തെഹ്‌മിയെ വിവാഹം ചെയ്തു.ഇതിനിടയിലും പക്ഷി നിരീക്ഷണത്തിനായി ജര്‍മനിയിലും മറ്റും പോവുകയും ചെയ്തു.അങ്ങനെ ജോലിക്കു വേണ്ടി അലയുന്ന സമയത്താണ് ”ഹൈദരാബാദ് സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ”ത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.’ഇന്ത്യയുടെ പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അലി, ഒരു തികഞ്ഞ പരിസ്ഥിതിവാദിയും കറയറ്റ പ്രകൃതി സ്‌നേഹിയുമായിരുന്നു എന്ന വസ്തുത അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു.പക്ഷികളെക്കുറിച്ചു ഇദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്.ദി ഫാള്‍ ഓഫ് എ സ്പാര്‍രൗ ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.തെറ്റിക്കാടു പക്ഷി സാങ്കേദത്തിനുവേണ്ടി സലിം അളിയാ നടത്തിയ പരിശ്രമങ്ങള്‍ നിസ്തുലമാണ്.1970കളില്‍ സലിം പ്രദേശത്തു നടത്തിയ സര്‍വ്വേയ്ക്ക് ശേഷമാണ് പക്ഷി സങ്കേതമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായതു.അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ പക്ഷി സാങ്കേടര്‍ത്തിനു സലിം അലി പക്ഷിസങ്കേതം എന്ന പേരിട്ടത്.1935-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെക്കുറിച്ച് പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എന്‍.എച്ച്.എസിനെ അറിയിക്കുകയും ചെയ്തു. സലിം അലിയുടെ ഹൈദരാബാദ് പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത് സാലിം അലിയെത്തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. കുരിയാര്‍കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ് കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്, അദ്ദേഹത്തിന്റെ ഭാര്യ തെഹ്‌മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച് തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection centre) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ചാലക്കുടി, പറമ്പിക്കുളം, മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളിലും തന്റെ പഠനം തുടര്‍ന്നു. സര്‍ സി പി രാമസ്വാമി അയ്യരുടെ അഭ്യര്ത്ഥന പ്രകാരം ‘കേരളത്തിലെ പക്ഷികള്‍’ രചിച്ചു. ഇതിനിടയില്‍ സലിമിന്റെ ജീവിത സഖി അദ്ദേഹത്തെ എന്നേയ്ക്കുമായി വിട്ടുപോയി. തുടര്‍ന്നുള്ള ജീവിതം പക്ഷിനിരീക്ഷണത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു.

കാശ്മീര്‍മുതല്‍ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച് പഠനങ്ങള്‍ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ പിന്‍തിരിപ്പിച്ചതേയില്ല.പല വലുപ്പത്തിലും നിറത്തിലുമുള്ള വിവിധ സ്വഭാവങ്ങള്‍ കാണിക്കുന്ന പക്ഷികളെ നിരീക്ഷിക്കുക എന്നത് തന്നെ വിനോദവും ഒപ്പം തന്നെ വിക്ഞാപ്രാവുമാണ്.ഇന്ത്യയില്‍ പക്ഷി നിരീക്ഷണത്തിനു ഖ്യാതി നേടികൊടുക്കുന്നതില്‍ സലിം അലിയുടെ പങ്കു ചെറുതല്ല.നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യലോകവും ജന്തുലോകവും നിലനില്‍ക്കണമെങ്കില്‍ നാം അവയെ സംരക്ഷിക്കുകയും പരിരക്ഷിക്കുയും ചെയ്യണം.നാം ഇത് ചെയ്യുന്നതോടൊപ്പം വരുംതലമുറയ്ക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കലും നമ്മുടെ ബാധ്യതയാണ്.

അപൂര്‍വങ്ങളായ ചില പക്ഷി വിവരങ്ങള്‍

റെഡ്ബില്‍ഡ് ഹോണ്‍ബില്‍

തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ആസാമിലെയും വനങ്ങളില്‍ കണ്ടു വരുന്ന ഒരു വിചിത്ര പക്ഷിയാണ് റെഡ്ബില്‍ഡ് ഹോണ്‍ബില്‍.മനുഷ്യ വാസം അധികമില്ലാത്ത പ്രദേശങ്ങളിലെ മരങ്ങളിലും ഇത് കൂടുകൂട്ടാറുണ്ട്.വേഴാമ്പലിനെ കുടുംബത്തില്‍പ്പെട്ട ഈ പക്ഷിയുടെ ശരീരഘടന പ്രത്യേകതകള്‍ നിറഞ്ഞതാണ്.ഈ സുന്ദരന്‍ പക്ഷി വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തില്‍ പെടുന്നതാണ്.

കിങ് വള്‍ച്ചര്‍

തെക്കേ അമേരിക്ക,മെക്സിക്കോ,അര്‍ജെന്റിന എന്നിവിടങ്ങളില്‍ നിന്ന് കാണപ്പെടുന്ന വലിയ കഴുക ഗണത്തില്‍പ്പെട്ട പക്ഷിയാണ് കിങ് വള്‍ച്ചര്‍.

വെള്ളയും കറുപ്പും ചാരനിറവും ചേര്‍ന്ന തൂവലുകള്‍,കഷണ്ടിയുള്ള തലയും കഴുത്തും എന്നിവയാണ് എടുത്തുപറയാവുന്ന പ്രത്യേകതകള്‍.ത്വക്കിന് വ്യത്യസ്ത നിറങ്ങളായിരിക്കും.സഹ്രീരത്തില്‍ വോയിസ് ബോക്സ് ഇല്ലാത്തതിനാല്‍ ചെറിയ കുരുക്കളും മൂളലുകളും ഉണ്ടാക്കാനേ കിംഗ് വാള്‍ച്ചറുകള്‍ക്കു കഴിയുകയുള്ളു.വലിയ പാമ്പുകളും കാറ്റ് പൂച്ചകളും ഇവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും ആഹാരമാക്കാറുണ്ട്.

യൂറോപ്യന്‍ റോളര്‍

മൊറോക്കോ, ടുണീഷ്യ, സൈബീരിയ, ഇറാന്‍, ഇറാഖ്, കസാഖ്‌സ്താന്‍, ചൈന, അമേരിക്ക, കശ്മീര്‍ എന്നിവിടങ്ങളില്‍ കാണുന്ന പക്ഷിയാണിത്.ഉണങ്ങിയ മരങ്ങളില്‍ കൂടുകൂടിയും മരപ്പൊത്തുകളില്‍ കൂടുണ്ടാക്കിയുമാണ് താമസം.മരക്കൊമ്പുകളില്‍ പതിയിരുന്നു സൂക്ഷ്മ ദൃഷ്ടിയോടെ ഇരകളെ വീക്ഷിച്ചു ചടുലവേഗത്തില്‍ പിടിക്കുകയാണ് പതിവ്.പ്രാണികള്‍, പുഴുക്കള്‍, തവളകള്‍ തുടങ്ങിയവയാണ് ഭക്ഷണം. കാക്ക കരയുന്നതുപോലെയുള്ള ഒരു പരുക്കന്‍ കരച്ചിലാണ് ആണ്‍പക്ഷികളുടേത്.കൂട്ടമായി ആഫ്രിക്കന്‍ നാടുകളിലേക്ക് ദേശാടനം നടത്താറുണ്ട്.കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും കൂട്ടത്തോടെ തിന്നുന്നതില്‍ വലിയ പങ്കാണ് യൂറോപ്യന്‍ റോളര്‍ വഹിക്കുന്നത്.പെണ്‍ പക്ഷികള്‍ ഒരു സീസണില്‍ ആറു മുട്ടവരെ ഇടും. വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിയെ ചില രാജ്യങ്ങളില്‍ ഭക്ഷണത്തിനായും ഉപയോഗിച്ചുവരുന്നു.

അമേരിക്കന്‍ റോബിന്‍

അമേരിക്കക്കാര്‍ക്ക് വളരെയധികം പ്രിയപ്പെട്ട പക്ഷിയായതിനാലാണ് അവയെ ഈ പേര് വിളിക്കുന്നത്. അമേരിക്കയിലും തെക്കന്‍കാനഡയിലും മെക്സിക്കോ, പസഫിക് തീരങ്ങളിലും ഇവ സഞ്ചരിക്കാറുണ്ട്. പുല്‍ച്ചാടി, മണ്ണിര, പഴങ്ങള്‍, ചെറുപയര്‍, പുഴുക്കള്‍ എന്നിവയാണ് ഭക്ഷണം. നീണ്ട ഉണങ്ങിയ പുല്ല്, കടലാസ്, തൂവലുകള്‍, ചെളി എന്നിവ ചേര്‍ത്താണ് മനോഹരവും ബലവത്തുമായ കൂടുകള്‍ നിര്‍മിക്കുക. പാട്ടുപാടുന്ന പക്ഷി എന്നും ഈ പക്ഷിക്ക് പേരുണ്ട്. 23 സെന്റീമീറ്റര്‍ മുതല്‍ 28 സെന്റിമീറ്റര്‍ വരെയാണ് ഈ കൊച്ചു പക്ഷിയുടെ വലുപ്പം.ശരാശരി തൂക്കം 77 ഗ്രാം മുതല്‍ 79 ഗ്രാം വരെയാണെങ്കിലും ചില ആണ്‍പക്ഷികളുടെ തൂക്കം എന്നത് 94 ഗ്രാം വരെ കാണാറുണ്ട്.പെണ്‍പക്ഷികള്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ രണ്ടുമൂന്നു മുട്ടകള്‍ വരെയിടാറുണ്ട്.

അമേരിക്കന്‍ വൈറ്റ് പെലിക്കന്‍

ചിറകുകള്‍ക്ക് 300 സെന്റിമീറ്റര്‍ വിസ്താരമുള്ള ഒരു വലിയ പക്ഷിയാണ് അമേരിക്കന്‍ വൈറ്റ് പെലിക്കന്‍. പൂര്‍ണ വളര്‍ച്ചയെത്തിയ പക്ഷിക്ക് 15 കിലോഗ്രാംവരെ ഭാരം വരും.

തണുപ്പുകാലങ്ങളില്‍ സമുദ്രതീരങ്ങളില്‍ കൂട്ടമായി കഴിയാനാണ് ഇതിന് താത്പര്യം. ദേശാടനവേളയില്‍ മരുഭൂമിയിലൂടെയും ഉയര്‍ന്ന മലകള്‍ക്കുമീതെയും ക്ഷീണം കൂടാതെ എത്രദൂരംവേണമെങ്കിലും പറക്കാന്‍ ഇതിനുസാധിക്കുന്നു. 16 വര്‍ഷമാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം. വംശനാശം നേരിടുന്ന ഒരു പക്ഷിയാണിത്.

ലാഫിങ് ഫാല്‍ക്കണ്‍

ഫാല്‍ക്കണ്‍ കുടുംബത്തിലെ ഇടത്തരം ശരീരവലിപ്പമുള്ള ഈ പക്ഷിയുടെ ഉച്ചത്തിലുള്ള ശബ്ദത്തില്‍ നിന്നാണ് വിചിത്രമായ ഈ പേര് ലഭിച്ചത്. 46 മുതല്‍ 56 സെ.മീ. വരെയാണ് ശരാശരി വലിപ്പം. ആണ്‍പക്ഷിയെക്കാള്‍ ശരീരവലിപ്പം പെണ്‍പക്ഷികള്‍ക്കാണ്. ശാന്തസ്വഭാവമുള്ള ഈ പക്ഷി മറ്റു ചെറിയപക്ഷികളെ ഉപദ്രവിക്കാറില്ല. ഏപ്രില്‍, മേയ് മാസങ്ങളിലാണ് മുട്ടകള്‍ ഇടുക. മെക്സിക്കോ, സൗത്ത് അമേരിക്ക, പെറു, ബൊളീവിയ, പരാഗ്വെ, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ ലാഫിങ് ഫാല്‍ക്കണുകളെ കണ്ടുവരുന്നു.

കാനഡ ഗൂസ്

തെക്കേ അമേരിക്കയിലും യൂറോപ്പിലും ന്യൂസീലന്‍ഡിലുമൊക്കെ കണ്ടുവരുന്ന കാനഡ ഗൂസിന് കറുത്ത തലയും കഴുത്തുമാണുള്ളത്. 110 സെന്റിമീറ്റര്‍ നീളവും 185 സെന്റിമീറ്റര്‍ ചിറകുവിസ്താരവുമുള്ള ഈ പക്ഷിയുടെ ഭാരം ആറര കിലോഗ്രാമാണ്. കൊല്ലാന്‍ പാടില്ലാത്ത പക്ഷികളുടെ ഗണത്തില്‍ 1994-ലെ നിയമമനുസരിച്ച് കാനഡ ഗൂസിനെയും ഭരണകൂടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇണയോടൊപ്പം മരണംവരെ ജീവിക്കുന്ന ഒരു പക്ഷികൂടിയാണ് ഇത്. ദേശാടനവേളയില്‍ പരമാവധി ഒരു കിലോമീറ്ററാണ് ഇത് പറക്കുക. ആയുര്‍ദൈര്‍ഘ്യം പരമാവധി 24 വര്‍ഷമാണ്.

ഹാര്‍പി ഈഗിള്‍

തെക്കെ അമേരിക്ക, വെനിസ്വേല, പാപ്പുവ, പെറു, ന്യൂഗിനിയ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന വലിപ്പമുള്ള പക്ഷിയാണ് ഹാര്‍പ്പി ഈഗിള്‍. ഇത് ഒരു കരുത്തുള്ള പക്ഷിയാണ്. പെണ്‍കഴുകന്റെ ഭാരം ആറുമുതല്‍ 10 കിലോഗ്രാം വരെയാണ് ഏറ്റവും ഭാരമേറിയ പെണ്‍പക്ഷിയുടെ റെക്കോഡ് 12.3 കിലോഗ്രാം ആയിരുന്നു. പെണ്‍പക്ഷിയെക്കാള്‍ ആണ്‍പക്ഷിക്ക് ഭാരം കുറവാണ്.

കൂടുകള്‍ തമ്മിലുള്ള അകലം കുറഞ്ഞത് 3 കിലോമീറ്റര്‍ ആയിരിക്കും. 56 ദിവസം കൊണ്ട് മുട്ട വിരിയും. 36 ദിവസംകൊണ്ട് കുഞ്ഞുങ്ങള്‍ നടക്കാന്‍തുടങ്ങും. പത്തുമാസം മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് നടക്കാന്‍തുടങ്ങും. പത്തുമാസം മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണംനല്‍കും. കൂട് തകര്‍ക്കുകയും കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന ആദിവാസികളെ ഇവ ഉപദ്രവിക്കാറുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close