INDIANEWS

ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദി എത്തിയിട്ട് ഇന്നേക്ക് ഏഴു വര്‍ഷങ്ങള്‍;കര്‍ഷകര്‍ക്ക്‌ ഇന്ന് കരിദിനം;പ്രധാനമന്ത്രിയുടെ പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവ രാജ്യ വ്യാപകമായി കൂട്ടിയിട്ട് കത്തിക്കാന്‍ തീരുമാനം;കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 12 പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദി എത്തിയിട്ട് ഇന്നേക്ക് ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന രാജ്യവ്യാപക സമരം ആറാം മാസത്തിലേക്ക് കടന്നിരിക്കുന്നത് എന്നത് തികച്ചും യാഥര്‍ച്ഛികം മാത്രം.2014 മെയ് 26നാണ് നരേന്ദ്രമോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരം ഏല്‍ക്കുന്നത്.രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ രാഷ്ട്രിയ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഈ ഒരു നിമിഷത്തില്‍ അദ്ദേഹത്തിന്റെ മൂക്കിന്‍ തുമ്പത്ത് ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു ജനതയ്ക്ക് കഴിഞ്ഞ ആറാം മാസമായിട്ടും നീതി ലഭിച്ചില്ലെന്ന വസ്തുത രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്നുകൂടി സൂചിപ്പിക്കുകയാണ്.പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ മാലയിട്ടും ആരതി ഉഴിഞ്ഞും ആഘോഷിക്കേണ്ട ഈ ദിനത്തില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമടക്കം 12 പ്രതിപക്ഷ പാര്‍ട്ടികളാണ് കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. കരിങ്കൊടി കാണിച്ചും ട്രാക്ടറുകളിലും മറ്റുമായി മുദ്രാവാക്യം വിളിച്ചും പ്രതിഷേധിക്കാനാണ് കര്‍ഷക നേതാക്കളുടെ ആഹ്വാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി അറിയിച്ച കര്‍ഷകര്‍ പിന്തുണ സ്വീകരിക്കുകയും ചെയ്തു.സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാവും പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവ രാജ്യ വ്യാപകമായി കൂട്ടിയിട്ട് കത്തിക്കും. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഡല്‍ഹി അതിര്‍ത്തികളിലും പ്രതിഷേധം സംഘടിപ്പിക്കും. കര്‍ഷക ട്രാക്ടറുകളിലും കറുത്ത പതാകകള്‍ സ്ഥാപിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close