
ന്യുഡല്‍ഹി: ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കുമെന്ന് ഇന്ത്യ -യുഎസ് ധാരണ. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര് പറഞ്ഞു. ഗല്‍വാന്‍ താഴ്വരയിലെ സംഭവത്തെയും അമേരിക്ക കുറ്റപ്പെടുത്തി.സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നതായും ഇന്ത്യക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സ്വാതന്ത്രത്തിനും സമാധാനത്തിനും ചൈന ഭീഷണി ഉയര്‍ത്തുകയാണെന്നും പോംപിയോ പറഞ്ഞു. അമേരിക്കയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു.