NEWS

ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശം, നേപ്പാള്‍ പ്രധാനമന്ത്രിയോട് മുതിര്‍ന്ന നേതാക്കള്‍ രാജിയാവശ്യപ്പെട്ടു



കാഠ്മണ്ഡു: ഇന്ത്യയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയോട് മുതിര്‍ നേതാക്കള്‍ രാജിയാവശ്യപ്പെട്ടു. നേപ്പാളിന്റെ രാഷ്ടീയഭൂപടം പിന്‍വലിച്ചതിനെത്തുടര്‍ന്ന് തന്നെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഒലി നേരത്തെ പ്രസ്താവിച്ചിരുന്നു. ചൊവ്വാഴ്ച ബാലുവതാറിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ഭരണകക്ഷിയുടെ സ്റ്റാന്റിഡിംഗ് കമ്മറ്റി യോഗത്തിലാണ് മുന്‍ പ്രധാനന്ത്രി പുഷ്പ കമല്‍ ദഹാല്‍ ‘പ്രചണ്ട’ ഒലിയ്‌ക്കെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒലിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന ഒലിയുടെ പ്രസ്ഥാവന രാഷ്രീയപരമായി ശരിയല്ലെന്നും നയതന്ത്രപരമായി ഉചിതമല്ലെന്നും പ്രചണ്ട കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ഇത്തരം പ്രസ്ഥാവനകള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ തകര്‍മെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുണ്ടാകേണ്ട ഏകോപനത്തിന്റെ അഭാവത്തെക്കുറിച്ച് സൂചിപ്പിക്കുകയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പിന്‍തുടരേണ്ട ‘വണ്‍ മാന്‍ വണ്‍ പൊസിഷന്‍’ സംവിധാനത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. പ്രചണ്ടയെക്കൂടാതെ മുതിര്‍ന്ന നേതാക്കളായ മാധവ് കുമാര്‍ നേപ്പാള്‍, ജലനാഥ ഖാനല്‍ , വൈസ് ചെയര്‍മാനായ ബാംദേവ് ഗൗതം, വക്താവായ നാരായണ്‍കാജി ശ്രേഷ്ഠ എന്നിവരും ഒലിയോട് ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കണമെന്നു പറയുകയും രാജി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഒലി പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇതാദ്യമായല്ല നേതാക്കള്‍ ഒലിയോട് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജി വെക്കാന്‍ പറയുന്നത്. ഏപ്രിലിലും ഇതേ ആവശ്യം ഉയര്‍ന്നു വന്നിരുന്നു.

Tags
Show More

Related Articles

Back to top button
Close