INDIANEWS

ഇന്ത്യയെ ലക്ഷ്യമിട്ട് കലാപകാരികള്‍ ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്ഥാനം ഉറപ്പിക്കുന്നു

മ്യാന്‍മര്‍:ഇന്ത്യയെ ലക്ഷ്യമിടാന്‍ പദ്ധതിയിടുന്ന കലാപകാരികള്‍ ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു.സുരക്ഷാ ഏജന്‍സികളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിവിധ എന്‍എസ്സിഎന്‍ ഗ്രൂപ്പുകള്‍ വടക്ക് കിഴക്കന്‍ മേഖലയിലെ ദുര്‍ബലമായ സ്ഥലങ്ങളില്‍ സുരക്ഷാ സേനയെ ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു എന്നാണ് വിവരം.നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാപകാരികള്‍ക്കെതിരായ സംയുക്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിംഗ്ലയും ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവനെയും അടുത്തിടെ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു.അടുത്തിടെ അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സജീവമായ 22 കലാപകാരികളുടെ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മ്യാന്‍മര്‍ സൈന്യം മെയ് മാസത്തോടെ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.മ്യാന്‍മര്‍ സര്‍ക്കാര്‍ നാടുകടത്തിയവരില്‍ 22 കലാപകാരികളില്‍ 12 പേരും യുഎന്‍എല്‍എഫ്, പ്രീപക് (പ്രോ), കെവൈകെഎല്‍, പിഎല്‍എ എന്നിവയുമായും ,ബാക്കി 10 പേര്‍ അസം ഗ്രൂപ്പുകളായ എന്‍ഡിഎഫ്ബി (എസ്), കെഎല്‍ഒ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവരുമാണ്.

കോവിഡ് -19 പകര്‍ച്ചവ്യാധി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഉയര്‍ന്നു വരുന്ന തൊഴിലില്ലായ്മ കലാപകാരികള്‍ മുതലെടുക്കുന്നു എന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ ചൈനീസ് ആയുധങ്ങളുടെ ഒരു വലിയ ശേഖരം ഷാന്‍ സ്റ്റേറ്റില്‍ നിന്ന് ബര്‍മീസ് സൈന്യം പിടിച്ചെടുത്തിരുന്നു.ഇത്തരം ആയുധങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കൈമാറേണ്ടതാണെന്നും ചൈനയിലൂടെ കടത്തുകയാണെന്നും അന്വേഷണത്തിലൂടെ കണ്ടെത്തി.

ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപകാരികള്‍ക്കും ലഭ്യമാക്കുന്നതില്‍ വിവിധ ഗ്രൂപ്പുകള്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.ഇതിനൊരു ഉദാഹരണമെന്ന നിലയില്‍ 2004 ല്‍ പിടിച്ചെടുത്ത ആയുധ ശേഖരണത്തെ ചൂണ്ടിക്കാണിക്കാം.2004 ല്‍ ചൈനയില്‍ നിന്ന് കടത്തിയ പത്ത് ട്രക്ക് ലോഡ് ആയുധങ്ങളും വെടിക്കോപ്പുകളുമാണ് ബംഗ്ലാദേശ് സൈന്യം പിടിച്ചെടുത്തത്.ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം,വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയെന്ന ലക്ഷ്യത്തോടെ ചൈനയും പാകിസ്ഥാനും സംയുക്തമായി ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് തലസ്ഥാന നഗരമായ ധാക്കയില്‍ ഒരു പ്രവര്‍ത്തന കേന്ദ്രം സ്ഥാപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close