
ന്യൂഡല്‍ഹി: കോവിഡാനന്തരം ഇന്ത്യ ആഗോള നിക്ഷേപകരുടെ ഇഷ്ടരാജ്യമായിത്തീരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. കോവിഡ് കാലത്തു പോലും ഇതില്‍ മാറ്റമില്ല. ഇതു സൂചിപിക്കുന്നത് കോവിഡാനന്തര ലോകത്തും ഇന്ത്യ ലോകനിക്ഷേപങ്ങള്ക്കുള്ള ആകര്ഷകകേന്ദ്രമായിത്തുടരുമെന്നാണ്. നിശ്ചയിച്ചതെല്ലാം നടത്തിയെടുത്ത ചരിത്രമാണ് നമ്മുടേത്. ആത്മനിര്ഭരതയിലാണ് ഇന്ത്യയുടെ ഭാവി. വ്യവസായവും അടിസ്ഥാന മേഖലയും ഇനിയും വികസിക്കണം. കയറ്റുമതി കൂടണം. അതിന് ആത്മിനര്ഭരഭാരത പദ്ധതിയാണ് ആവശ്യം. വികസനം സാധ്യമാവണമെങ്കില്‍ ഇന്ത്യയുടെ നിയമവ്യവസ്ഥകളിലും നയങ്ങളിലും കാലോചിത മാറ്റം വേണം. അതിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സാമര്ഥ മൂലം സ്വാതന്ത്ര്യം ശ്രമമൂലം വൈഭവം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. പൗരന്റെ ആരോഗ്യവിവരങ്ങളെല്ലാം ഡിജിറ്റലായി ലഭ്യമാക്കും.പ്രധാനമന്ത്രിയായി തുടര്‍ച്ചയായ ഏഴാമത്തെ വര്‍ഷമാണ് നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പ്രസംഗിക്കുന്നത്.