INDIANEWS

ഇന്ത്യാ അനുകൂല പരാമര്‍ശം : പാക് എം.പിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വിവാദ പരാമര്‍ശം നടത്തിയ പാക് എം.പി അയാസ് സാദിഖിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കസ്റ്റഡിയിലെടുത്തതോടെ യുദ്ധ ഭീതിയില്‍ പാക് പട്ടാള തലവന്റെ മുട്ടുവിറച്ചുവെന്ന പരാമര്‍ശമാണ് വിവാദത്തിലായത്.സ്വന്തം മണ്ഡലത്തില്‍ ട്രോള്‍ ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യാ അനുകൂല പരാമര്‍ശം നടത്തിയെന്ന് പറഞ്ഞാണ് അഭിന്ദന്‍ വര്‍ധമാന്റേയും ആയാസ് സാദിഖിന്റേയും ഫോട്ടോ വെച്ച് മണ്ഡലത്തില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.അഭിന്ദനെ പിടികൂടിയ ശേഷം പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മൂദ് ഖുറേഷി അന്ന് അടിയന്തര യോഗം വിളിച്ചിരുന്നു. എത്രയും പെട്ടെന്ന് വിട്ടുകൊടുത്തില്ലെങ്കില്‍ രാത്രി 9 മണിയോടെ ഇന്ത്യ നമ്മളെ അക്രമിക്കുമെന്ന് ഷാ മൊഹമ്മദ് ഖുറേഷി യോഗത്തില്‍ അറിയിച്ചു. ഇതു കേട്ട് പാക് പട്ടാള തലവന്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടുവിറച്ചുവെന്നും ദൈവത്തെയോര്‍ത്ത് അഭിനന്ദനെ വിട്ടുകൊടുക്കണമെന്ന് ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടുവെന്നത് തനിക്ക് അറിയാമെന്നുമായിരുന്നു അയാസ് സാദിഖ് പാര്‍ലമെന്റില്‍ സംസാരിച്ചത്. ഇത് വലിയ വിവാദത്തിലാവുകയും ചെയ്തു.അഭിന്ദന്‍ വര്‍ധമാന്റെ രൂപത്തില്‍ അയാസ് സാദിഖിന് മീശ വെച്ചാണ് പലയിടങ്ങളിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ചിലയിടത്ത് നരേന്ദ്രമോദിയുടെ പടവുമുണ്ട്. അയാസ് സാദിഖ് രാജ്യത്തെ അപമാനിച്ചുവെന്നും നിയമ നടപടിക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് എതിരാളികളും രംഗത്തെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close