INDIA
ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസർ ഡോ. വിജയലക്ഷ്മി രമണൻ അന്തരിച്ചു

ബംഗളൂരു: റിട്ട. വിങ് കമാൻഡർ ഡോ. വിജയലക്ഷ്മി രമണൻ അന്തരിച്ചു. 96 വയസ്സായിരുന്നു. ഞായറാഴ്ച ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസർ ആണ് വിജയലക്ഷ്മി. സേനയുടെ മെഡിക്കൽ കോറിൽ ഗൈനക്കോളജിസ്റ്റായാണ് സേവനമനുഷ്ടിച്ചത്.തമിഴ്നാട് സ്വദേശിയായ വിജയലക്ഷ്മി 1955ലാണ് സേനയിൽ ചേർന്നത്. 1972ൽ വിങ് കമാൻഡർ റാങ്കിലേക്കുയർന്ന അവർ 1979ൽ വിരമിച്ചു. സേവന മികവ് കണക്കിലെടുത്ത് രാജ്യം വിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു.സംഗീതജ്ഞയായിരുന്നു വിജയലക്ഷ്മിക്ക് ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ സേന പ്രത്യേക അനുമതി നൽകിയിരുന്നു.