SPORTS

ഇന്ത്യ-ഓസ്ട്രേലിയ: ടി-20 പരമ്പര ഇന്ന് 1.40ന്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 ഇന്ന് 1.40ന് മാനുക ഓവലില്‍ തുടങ്ങും.ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ടി-20 പരമ്പര വിജയിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അവസാന ഏകദിനത്തില്‍ മികച്ച വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.മലയാളിയായ സഞ്ജു സാംസ്ണ്‍ ടീമിലിടം പിടിച്ചെങ്കിലും ഇന്ന് ഇറങ്ങുമോ എന്നത് സംശ.കരമാണ്.
ടോപ്പ് ഓര്‍ഡറില്‍ ധവാനൊപ്പം രാഹുലാവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. അഞ്ചാം നമ്പരില്‍ മനീഷ് പാണ്ഡെയോ സഞ്ജുവോ എന്നത് കണ്ടറിയേണ്ടതാണ്. രവീന്ദ്ര ജഡേജ, ഹര്‍ദ്ദിക് പാണ്ഡ്യ എന്നീ താരങ്ങളുടെ ഫിനിഷിംഗ് കരുത്തിലാണ് ഇന്ത്യയുടെ ടോട്ടല്‍ നിര്‍ണയിക്കപ്പെടുക. ലോവര്‍ ഓര്‍ഡറില്‍ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഇരുവരും ഏകദിന മത്സരങ്ങളില്‍ അത് തെളിയിച്ചതാണ്. ജഡേജയെ മാറ്റി വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സുന്ദറിന്റെ ശരാശരി ബാറ്റിംഗ് സ്‌കില്‍ ജഡേജയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ബുംറയ്‌ക്കൊപ്പം ദീപക് ചഹാറും നടരാജനും ഫൈനല്‍ ഇലവനിലെത്താനാണ് സാധ്യത. ഷമിക്ക് വിശ്രമം അനുവദിച്ചേക്കും.

ഓസ്‌ട്രേലിയയില്‍ വാര്‍ണറുടെ പരുക്ക് മാത്യു വെയ്ഡിനു വഴി തെളിക്കും. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പരുക്ക് ഭേദമായില്ലെങ്കില്‍ ആന്ദ്രൂ തൈ എത്തും. ആഷ്ടന്‍ അഗാര്‍, ആദം സാമ്പ, മോയിസസ് ഹെന്റിക്കസ് തുടങ്ങിയവരും ടി-20യില്‍ കളിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close