SPORTS

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി-20 ഇന്ന്, സഞ്ജു ഇറങ്ങിയേക്കും

മെല്‍ബണ്‍:ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെരണ്ടാം മത്സരം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1 .40ന് നടക്കും.ആദ്യ ടി-20 മത്സരം വിജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം മത്സരം വിജയിച്ച് പരമ്പര സമനില പിടിക്കാനാവും ഓസ്‌ട്രേലിയയുടെ ശ്രമം. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് മത്സരം വിജയിച്ചാല്‍ ടി-20 പരമ്പര സ്വന്തമാക്കാനാവും.

പരുക്കാണ് ആതിഥേയരെ അലട്ടുന്ന പ്രശ്‌നം. ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗാര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് നേരത്തെ പരുക്കേറ്റിരുന്നു. ഫിഞ്ചിനും പരുക്കാണ്. ഇന്ന് കളിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തതയില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് ആവട്ടെ കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി.

പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്വേന്ദ്ര ചഹാല്‍ ഇറങ്ങും. കഴിഞ്ഞ മത്സരത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി കളിയിലെ താരമായ ചഹാലിനൊപ്പം ബുംറയെ കളിയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ആദ്യ ടി-20യില്‍ വിശ്രമം അനുവദിച്ച താരം മുഹമ്മദ് ഷമിക്ക് പകരം എത്തിയേക്കും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തുടരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close