INDIA

ഇന്ത്യ- ചൈന വിഷയം: കരാറിലെ അഞ്ച് സുപ്രധാന തീരുമാനം ഇതാണ്

മോസ്‌കോ: വ്യാഴാഴ്ച മോസ്‌കോയില്‍ നടന്ന ഒരു ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ ഇന്ത്യ- ചൈന വിഷയത്തെ സംബന്ധിക്കുന്ന സുപ്രധാനമായ അഞ്ച് തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളും അംഗീകരിച്ചു.

  • ഭിന്നതകള്‍ തര്‍ക്കങ്ങളാകാന്‍ അനുവദിക്കാതെ ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം ഇരുപക്ഷവും സ്വീകരിക്കണം.
  • അതിര്‍ത്തി പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി ഇരുപക്ഷത്തിന്റെയും താല്‍പ്പര്യത്തിനല്ല, അതിനാല്‍ ഇരുവിഭാഗത്തിന്റെയും സൈനികര്‍ അവരുടെ ചര്‍ച്ചകള്‍ തുടരുകയും സംഘര്‍ഷം ലഘൂകരിക്കുന്നതുമാണ്.
  • ചൈന-ഇന്ത്യ അതിര്‍ത്തി കാര്യങ്ങളില്‍ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളും ഇരുപക്ഷവും പാലിക്കുകയും അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം കാത്തുസൂക്ഷിക്കുകയും പ്രശ്‌നമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യും.
  • പ്രത്യേക പ്രതിനിധി സംവിധാനം വഴി ഇരുപക്ഷവും ആശയവിനിമയം തുടരുകയും അതിര്‍ത്തി കാര്യങ്ങളില്‍ കൂടിയാലോചനയ്ക്കും ഏകോപനത്തിനുമുള്ള വര്‍ക്കിംഗ് മെക്കാനിസത്തിന്റെ മീറ്റിങ്ങുകള്‍ തുടരുകയും ചെയ്യും.
  • സാഹചര്യം സുഗമമാകുമ്പോള്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനുമായി നിര്‍മ്മണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇരു രാജ്യങ്ങളും അവസാനിപ്പിക്കേണ്ടതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close