INDIANEWSWORLD

ഇന്ത്യ- ചൈന സംഘര്‍ഷം: അയവുണ്ടാക്കാന്‍ സമാധാന ശ്രമവുമായി റഷ്യ

മോസ്‌കോ:ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ അയവുണ്ടാക്കാന്‍ വീണ്ടും റഷ്യയുടെ ശ്രമം. രണ്ട് രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കണമെന്ന് റഷ്യ നിര്‍ദേശിച്ചു. ഏഴാം സൈനിക തല ചര്‍ച്ചകള്‍ക്ക് തീരുമാനമായെങ്കിലും ഇരു രാജ്യങ്ങളുടെയും സംയുക്ത ഉന്നതാധികാര സമിതിയുടെ യോഗത്തിന് മറ്റ് വിഷയങ്ങളില്‍ സമവായത്തില്‍ എത്താന്‍ സാധിച്ചില്ല.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുണ്ടാക്കാന്‍ വീണ്ടും ഇടപെടലുമായി എത്തുകയാണ് റഷ്യ. മദ്ധ്യസ്ഥന്റെ രൂപത്തിലല്ലെങ്കിലും ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്ന് റഷ്യ സഹായം ഇരു രാജ്യങ്ങള്‍ക്കും വാഗ്ദാനം നല്‍കി. മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ രണ്ട് രാജ്യങ്ങളുടെയും ആശയ വിനിമയത്തിന് സാധിയ്ക്കുമെന്നും ഇതിലൂടെ ഉഭയ കക്ഷി ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കാന്‍ കഴിയുമെന്നാണ് റഷ്യയുടെ നിലപാട്. വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കൂടി ഇന്ത്യ തീരുമാനിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ നയതന്ത്രം.

എന്നാല്‍, ഇപ്പോഴും ചൈന ഇന്ത്യ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്ന സൂചനകള്‍ അല്ല ദൃശ്യമാകുന്നത്. ഇന്നലെ ഇരു രാജ്യങ്ങളുടെയും സംയുക്ത ഉന്നതാധികാര സമിതി യോഗം ചേര്‍ന്നെങ്കിലും സുപ്രധാന വിഷങ്ങളില്‍ ഒന്നിലും തീരുമാനമായില്ല. ഏഴാം സൈനിക തല ചര്‍ച്ചയ്ക്ക് മാത്രമാണ് ധാരണയായത്. ലഡാക്ക് നിയമവിരുദ്ധ കേന്ദ്രഭരണ പ്രവിശ്യയാണെന്ന ചൈനീസ് നിലപാടില്‍ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close