INDIAMoviesNEWS

“ഇന്ത്യ ഞങ്ങളുടെ അറിവിൽ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക്ക് തന്നെയാണ്” സൈബർ ആക്രമങ്ങൾക്കെതിരെ പൃഥ്വിയെ പിന്തുണച്ച് അനൂപ് മേനോൻ

ലക്ഷദ്വീപിലെ പിന്തുണച്ച് പോസ്റ്റിട്ട പൃഥ്വിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ചലച്ചിത്രതാരം അനൂപ് മേനോൻ. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് താരം പൃഥ്വിക്ക് ഐക്യദാർഢ്യം പ്രഖാപിച്ചത്. അശ്ലീലവും അസഭ്യവുമായ പ്രയോഗങ്ങൾ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുന്നതല്ല ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരമെന്നും ഇതൊരു ജനാധിപത്യ രാജ്യം ആണെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ലക്ഷദ്വീപിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

” ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാൻ ഉപയോഗിക്കുന്ന അസഭ്യവും അശ്ലീലവുമായ വാക്കുകൾ പറഞ്ഞ് താരംതാണുകൊണ്ടാകരുത്. നിലവാരമുള്ള ഫലപ്രദമായ വാദങ്ങൾ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. ഞങ്ങളുടെ അരിയിൽ ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് തന്നെ ആണ്”. അനൂപ് മേനോൻ കുറിച്ചു.

പൃഥ്വിക്കെതിരെ സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്ന് വ്യക്തിഹത്യ നിറഞ്ഞ വിദ്വേഷപ്രചാരണങ്ങൾ നടക്കുകയാണ്. ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close