INDIATop News

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തുരങ്കം; കറാച്ചി എന്ന് രേഖപ്പെടുത്തിയ മണല്‍ചാക്കുകളും കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി. ബിഎസ്എഫാണ് ശനിയാഴ്ച ജമ്മു കശ്മീരിലെ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സാമ്പ ജില്ലയില്‍ ബെംഗലദ് എന്ന് പറയുന്ന പ്രദേശത്ത് 25 അടി താഴ്ചയില്‍ ഭൂഗര്‍ഭ തുരങ്കം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് കറാച്ചി എന്ന് എഴുതിയിട്ടുള്ള മണല്‍ ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്.150 മീറ്റര്‍ നീളത്തിലാണ് തുരങ്കമുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ് പാക്കിസ്ഥാന്‍ പോസ്റ്റുള്ളത്. ഇത്തരത്തില്‍ കൂടുതല്‍ തുരങ്കങ്ങളുണ്ടോയെന്ന് കണ്ടുപിടിക്കാന്‍ ബിഎസ്എഫ് അടിയന്തര അന്വേഷണം ആരംഭിച്ചു.”തുരങ്ക മുഖം മണല്‍ ചാക്കുകള്‍ കൊണ്ട് അടച്ചിരിക്കുകയായിരുന്നു.

മണല്‍ ചാക്കുകള്‍ പാക് നിര്‍മിതമാണ് എന്നും ബിഎസ്എഫ് അറിയിച്ചു. തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതിര്‍ത്തി പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,”നേരത്തെയും ജമ്മു മേഖലയിലെ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇത്തരം ഭൂഗര്‍ഭ ക്രോസ്-ബോര്‍ഡര്‍ ടണലുകള്‍ കണ്ടെത്തിയിരുന്നു. 2012 ല്‍ ബിഎസ്എഫ്, സാംബ സെക്ടറില്‍ 400 മീറ്റര്‍ നീളമുള്ളതും 2014 ല്‍ പലന്‍വാല സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. അതേ വര്‍ഷം തന്നെ സാംബയിലെ ചില്ലിയാരി പ്രദേശത്ത് മറ്റൊരു തുരങ്കവും കണ്ടെത്തിയിരുന്നു.

Tags
Show More

Related Articles

Back to top button
Close