INDIANEWSTop News

ഇന്ദിരാ സാഹ്നി കേസ് പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി വിധി

ഡല്‍ഹി: ഇന്ദിരാ സാഹ്നി കേസ് വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. വിധി ഭരണഘടനാപരമെന്ന് സുപ്രീംകോടതി പറഞ്ഞു. രാജ്യത്ത് സംവരണം 50 ശതമാനത്തില്‍ കൂടില്ല. ആകെ സംവരണം 50 ശതമാനത്തിന് താഴെയാകണമെന്നും സ്ഥാനകയറ്റത്തിന് സംവരണം ബാധകമല്ലെന്നുമായിരുന്നു ഇന്ദിര സാഹ്നി കേസിലെ വിധി. ജസ്റ്റിക് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. സംവരണം 50ശതമാനം കടക്കരുത് എന്ന 1992-ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

വിധി പുനപരിശോധിക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മറാത്തകള്‍ക്ക് 16 ശതമാനം സംവരണം എന്ന് മഹാരാഷ്ട്ര തീരുമാനിച്ചപ്പോള്‍ 13 ശതമാനമായി ബോംബെ ഹൈക്കോടതി അത് കുറക്കുകയായിരുന്നു. ഇതിനെതിരായ ഹര്‍ജികളാണ് വന്നതെങ്കിലും വിശാലമായി സംവരണത്തെക്കുറിച്ച് കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. മറാഠകള്‍ക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാന്‍ 2017 നവംബറില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങള്‍ ഏതെന്നു തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഒഴിവാക്കിയ 102 ആം ഭരണഘടന ഭേദഗതിയുടെ സാധുത സംബന്ധിച്ചും ഇന്ന് ഭരണഘടന ബെഞ്ച് നിലപാട് വ്യക്തമാക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close