KERALANEWSTrending

ഇന്ധനവിലയും പാചകവാതക വിലയും ഇതെങ്ങോട്ട്

കൊച്ചി: ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ 2008-ലെ റെക്കോഡ് വിലയുടെ മൂന്നിലൊന്ന് നിലവാരത്തില്‍ നില്‍ക്കുമ്പോഴും രാജ്യത്ത് ഇന്ധനവിലയും പാചകവാതക വിലയും കുതിച്ചുയരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ (എല്‍.പി.ജി.) വില സിലിന്‍ഡറിന് ചൊവ്വാഴ്ച 50 രൂപ വര്‍ധിച്ചു. ഇതോടെ, കൊച്ചിയില്‍ വില 701 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 100 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം രണ്ടിന് 601-ല്‍നിന്ന് 651 രൂപയായിട്ടായിരുന്നു വര്‍ധന. ചൊവ്വാഴ്ച 50 രൂപകൂടി വര്‍ധിപ്പിക്കുകയായിരുന്നു. മാസങ്ങളായി സബ്സിഡിയില്ലാത്തതും സാധാരണക്കാരെ വലയ്ക്കുന്നുണ്ട്.പാചകവാതകത്തിനുപുറമേ ഇന്ധനവിലയും ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് 1.37 രൂപയും ഡീസലിന് 1.53 രൂപയും കൂട്ടി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവര്‍ധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അസംസ്‌കൃത എണ്ണവിലയില്‍ വെറും മൂന്നു ഡോളറിന്റെ മാത്രം വര്‍ധനയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില ഇപ്പോള്‍ വീപ്പയ്ക്ക് 50 ഡോളറിനടുത്താണ്.2008-ല്‍ ക്രൂഡോയില്‍ വില 150 ഡോളറിനടുത്തായിരുന്നപ്പോള്‍പ്പോലും ആഭ്യന്തരവിപണിയില്‍ ഇന്ധനവില ഈ നിലവാരത്തിനു താഴെയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close