INDIANEWSSocial MediaTrending

ഇന്ധനവില നൂറ് കടക്കുമ്പോൾ ആരോഗ്യത്തിന് നല്ലത് സൈക്ലിംഗ് ആണെന്ന് പരിഹസിച്ച് സണ്ണി ലിയോൺ; കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധത്തിന് താരത്തിന്റെ പിന്തുണ

ന്യുഡൽഹി: ഇന്ധനവില വർധനവിൽ സൈക്കിളിനൊപ്പമുള്ള ഗ്ലാമറസ് ഫോട്ടോ പങ്കു വച്ച് സർക്കാരിനെ ട്രോളി ബോളിവുഡ് താരം സണ്ണി ലിയോൺ. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിന് നൽകിയ ക്യാപ്ഷൻ. അതെ സമയം, ഇന്ന് ഇന്ധനവില വർധനവിനെതിരെ കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ കർഷക നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ഇന്നത്തെ പ്രതിഷേധം. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കർഷക പ്രതിഷേധം ഉണ്ടാകും. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് പ്രതിഷേധം. സമരത്തിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് ഇന്ന് പെട്രോളിന് വില. ഡീസലിന് 96.22 രൂപയും നൽകണം. കൊച്ചിയിൽ പെട്രോളിന് 100.77 രൂപയാണ് വില. ഡീസലിന് 94.55 രൂപ. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close