KERALANEWS

ഇന്ധനവില വർദ്ധനവ് ജനത്തിനുള്ള ഇരുട്ടടി; പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് എബിവിപി

ഇന്ധനവില സംസ്ഥാനത്തും ലിറ്ററിന് നൂറ് രൂപ കടന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി എബിവിപി കേരളഘടകം രംഗത്ത്. കൊവിഡില്‍ വലയുന്ന ജനത്തിന് പെട്രോള്‍ വിലവര്‍ദ്ധനവ് ഇരുട്ടടിയാണെന്നും പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിച്ചെന്നും എബിവിപി പ്രസ്താവനയിൽ പറയുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തി വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ എബിവിപി ആവശ്യപ്പെട്ടു.

“ദുരിതകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് തടയിടാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. കോവിഡ് വ്യാപനവും ലോക്ഡൗണുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി, വരുമാനം ഇല്ലാതായിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വിലവര്‍ദ്ധനവ്. പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെ സാരമായി ബാധിക്കുകയാണ്. കോവിഡ് മൂലം വലയുന്ന ജനത്തിന് ഇരുട്ടടിയാണ് വിലവര്‍ദ്ധനവ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തി വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം” എന്നാണ് പോസ്റ്റ് ചെയ്‍തത്.

പെട്രോൾ വില 100 രൂപ കടന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അടിക്കടി ഉയർത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close