KERALANEWS

ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി, രണ്ട് മാസത്തിനിടെ 5 രൂപയോളം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഡീസല്‍ വില 80 കടന്നു. 80.03 ആണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില.
പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വര്‍ധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത

അതേസമയം ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ധനവില്ലാതെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്ഗനൈസേഷന്റെ നിലപാട്. മിനിമം നിരക്ക് എട്ട് രൂപയില്‍ 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close