INDIANEWS

ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കുമ്പോള്‍ രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും കാലത്തെ ക്രൂഡ് ഓയില്‍ വിലയും പെട്രോള്‍ വിലയും താരതമ്യം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടി ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. 2013ല്‍ ക്രൂഡ് ഓയില്‍ ബാരലിന് വില 109 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ ലിറ്ററിന് 74 രൂപയായിരുന്നു. 2021ല്‍ ക്രൂഡ് ഓയില്‍ ബാരലിന് 50.96 ഡോളര്‍ മാത്രം ഉള്ളപ്പോള്‍ പെട്രോള്‍ ലിറ്ററിന് 84.20 രൂപയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വിവിധ നഗരങ്ങളില്‍ പെട്രോളിന് 26 പൈസയും ഡീസലിന് 27 പൈസയുമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇന്ന് വീണ്ടും ഇന്ധന വില വര്‍ധിച്ചിരുന്നു.

ഇന്ന് വിവിധ നഗരങ്ങളില്‍ പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയര്‍ന്നത്. ഇതോടെ രണ്ട് ദിവസംകൊണ്ട് പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയുമാണ് കൂടിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 84.20 രൂപയായി. ഡീസലിന് 74.38 രൂപയാണ് വില. മുംബൈയില്‍ പെട്രോളിനും ഡീസലിനും വില കൂടുതലാണ്. ഒരു ലിറ്റര്‍ പെട്രോളിന് 90.83 രൂപയും ഡീസലിന് 81.07 രൂപയുമാണ് മുംബൈയിലെ ഇന്നത്തെ വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close