INDIANEWSTrending

ഇന്ധന വില വര്‍ധനവില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി നാഗാലാന്‍ഡ് ;പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സര്‍ക്കാര്‍

കൊഹിമ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ഇന്ധന വില വര്‍ധനവില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് നാഗാലാന്‍ഡും. പെട്രോള്‍ നികുതി 29.80 ശതമാനത്തില്‍ നിന്നും 25 ശതമാനമായിട്ടാണ് കുറച്ചത്. ഇതോടെ 18.26 രൂപയായിരുന്ന നികുതി 16.04 ലേക്ക് കുറയും.

17.50 ശതമാനമായിരുന്ന ഡീസല്‍ നികുതി 16.50 ശതമാനമായി കുറച്ചു. 11.08 രൂപയില്‍ നിന്നും ഡീസല്‍ നികുതി 10.51 ലേക്ക് കുറയും. ഇന്നലെ രാത്രി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന ധനകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.ഏറ്റവും കൂടുതല്‍ നികുതി പെട്രോളിനും ഡീസലിനും ഈടാക്കുന്ന കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ ഇനിയും മടിക്കുമ്പോഴാണ് നാഗാലാന്‍ഡ് പോലുളള സംസ്ഥാനങ്ങള്‍ മാതൃകയാകുന്നത്. നേരത്തെ അസം, മേഘാലയ സര്‍ക്കാരുകളും പശ്ചിമബംഗാളും നികുതി കുറച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close