Uncategorized

ഇന്ധന വില വീണ്ടും കൂടി

തിരുവനന്തപുരം:ഇന്ധന വില വീണ്ടും കൂടി.പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.18 ദിവസത്തിനിടെ ഡീസലിന് 3.57 രൂപയും പെട്രോളിന് 2.62 രൂപയുമാണ് കൂട്ടിയത്. 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധന വില കൂട്ടിയത്. മിക്ക ജില്ലകളിലും പെട്രോള്‍ വില 85 രൂപയിലെത്തി. ഡീസല്‍ വില 80ലേക്ക് അടുക്കുകയാണ്.
രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. ഒരു ഇടവേളക്ക് ശേഷം നവംബര്‍ 20 മുതലാണ് വിലവര്‍ധന തുടങ്ങിയത്.കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വില അടിക്കടി കൂട്ടുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു ആവശ്യ സാധന വിലവര്‍ധനവിലേക്ക് ഉള്‍പ്പെടെ ഇന്ധന വിലവര്‍ധന കാരണമാകുമെന്നാണ് ആശങ്ക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close