INDIA

ഇന്നലെ മാത്രം 64 പേര്‍ കൂടി , മരണം 425 ആയി, രോഗികള്‍ 20,400 ; പ്രതിരോധ ശ്രമങ്ങളെല്ലാം പാളി ചൈന ; വാര്‍ത്തകള്‍ക്കും കടിഞ്ഞാണിടുന്നു

ബീജിംഗ്: കൊറോണ ചൈനയില്‍ കനത്ത നാശം വിതയ്ക്കുന്നു. രോഗം ബാധിച്ച് ഇന്നലെ 64 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. ഇതുവരെ വൈറസ് ബാധ ഏറ്റിരിക്കുന്നത് 20,400 പേര്‍ക്കാണ്. 20 ലധികം രാജ്യങ്ങളിലേക്കാണ് കൊറോണ വൈറസ് കടന്നിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഒരാളുടെ മരണമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളെങ്കിലും വിദേശരാജ്യങ്ങളില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 185 ആണ്. കേരളത്തില്‍ ഇന്നലെ കാസര്‍ഗോഡ് ജില്ലയില്‍ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.
വൈസ്ബാധയേറ്റ ശേഷം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരണമടഞ്ഞത് ഇന്നലെയാണ്. അതേസമയം വാര്‍ത്തകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടിരിക്കുകയാണ് ചൈനയെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ജയിലില്‍ അടയ്ക്കുകയുമാണ് ചെയ്യുന്നതെന്നും ചൈനയ്ക്കെതിരേ ആരോപണം ഉയരുന്നുണ്ട്. വൈറസിനെ നേരിടുന്ന കാര്യത്തില്‍ വീഴ്ച പറ്റിയതായി ചൈനീസ് നേതൃത്വം കുറ്റസമ്മതം നടത്തി. വൈറസിനെ നേരിടുന്ന കാര്യത്തില്‍ പ്രതിസന്ധി ഉണ്ടെന്ന് ചൈന സമ്മതിച്ചു. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വവ്വാലുകളില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന സംശയത്തിലാണ് അധികൃതര്‍. ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കുന്നത്. പാമ്പുകളില്‍ നിന്നാണു വൈറസ് പടര്‍ന്നതെന്ന വാദം വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകന്‍ ഷി ഷെന്‍ ലി വ്യക്തമാക്കി.
മാംസ വിപണികളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനും അത് ശക്തമാക്കാനും ചൈന തീരുമാനിച്ചിരിക്കുകയാണ്. മാസ്‌ക്കുകളുടെയും സംരക്ഷണ സ്യൂട്ടുകളുടെ കുറവ് ചൈനയില്‍ ഉണ്ടെന്നും അവ ഉടന്‍ ആവശ്യമുണ്ടെന്നും ചൈനീസ് നേതൃത്വം പറഞ്ഞു. പ്രവിശ്യകളിലെ മുഴുവന്‍ ജനങ്ങളോടും മാസ്‌ക്ക് നിര്‍ബ്ബന്ധമായി ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് മാസ്‌ക്കുകള്‍ ഇല്ലാത്തതാണ് ചൈന നേരിടുന്ന മറ്റൊരു പ്രശ്നം. പ്രതിദിനം രണ്ടു കോടി മാസ്‌ക്കുകള്‍ വില്‍പ്പന നടത്തിയിരുന്ന കമ്പനികള്‍ക്ക് പോലും ഉല്‍പ്പാദനം ഗണ്യമായി കൂട്ടാനാകുന്നില്ല എന്നതിനാല്‍ യൂറോപ്പില്‍ നിന്നും ജപ്പാന്‍, അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനുള്ള ശ്രമവും ചൈന നടത്തുന്നുണ്ട്.
കൊറോണ െവെറസ് ബാധിതര്‍ക്കായി മാറ്റിവച്ച ആശുപത്രികളുടെ എണ്ണം ഏഴില്‍ നിന്ന് 27 ആയി െചെന ഉയര്‍ത്തി. 1000 കിടക്കകളുള്ള ഹുഷെന്‍ഷാന്‍ ആശുപത്രി ഇന്നലെ തുറന്നു. െവെറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു ദിവസങ്ങള്‍ക്കു മുമ്പാണു വുഹാനില്‍ പുതിയ ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചത്. തൃശൂരിലും ആലപ്പുഴയിലും ചികിത്സയില്‍ കഴിയുന്ന രണ്ടു പേര്‍ക്കു പുറമേ, കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. രാജ്യത്തു രോഗം സ്ഥിരീകരിച്ച മൂന്നു കേസുകളും കേരളത്തിലാണ്. മൂന്നു രോഗികളുടെയും ആരോഗ്യനില തൃപ്തികരം. രോഗബാധിത പ്രദേശങ്ങളില്‍നിന്ന് എത്തിയ 2239 പേരില്‍ 2155 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 140 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ മൂന്നെണ്ണം മാത്രമാണു പോസിറ്റീവായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close