INDIANEWS

ഇന്നലെ രാജി, ഇന്ന് പിന്‍വലിക്കല്‍; തിരുമാനമില്ലതെ മുന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടി വിടാനുള്ള തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ച് പിറ്റേന്നാണ് തീരുമാനം പിന്‍വലിച്ചത്. ബറൂച്ചില്‍ നിന്ന് ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബിജെപി സംസ്ഥാന പ്രസിഡന്റ് സിആര്‍ പാട്ടീല്‍, മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് രാജി പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്..ചൊവ്വാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്ന് വാസവ രാജിവച്ചത്. തന്റെ തെറ്റുകള്‍ കാരണം പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് പോറലേല്‍ക്കാതിരിക്കാനാണ് രാജിവയ്ക്കുന്നത് എന്ന് രാജി കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ എംപി സ്ഥാനവും രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു.ബറൂച്ചില്‍ നിന്ന് 6 തവണ എംപിയായി ജയിച്ച വാസവ, ഒന്നാം മോദി സര്‍ക്കാരില്‍ ആദിവാസി ക്ഷേമവകുപ്പ് സഹമന്ത്രിയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close