KERALANEWSTrending

ഇന്നും ശക്തമായ മഴ തുടരും, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

തെക്കുകിഴക്കൻ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ശനിയാഴ്ചയോടെ ന്യൂനമർദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മർദമാകുമെന്നാണ് വിലയിരുത്തൽ. ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close