
തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച മൂന്ന് പേര് കൂടി മരിച്ചു. കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളാണ് ഇന്ന് കോവിഡ് രോഗബാധ മൂലം മരിച്ചത്.കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി മോഹനന് (68) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്.പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ടാഴ്ചയായി മാത്യു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് രോഗങ്ങള്‍ കൂടിയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡയാലിസിസിന് മാത്യുവിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്ത തിരുവനന്തപുരത്ത് നഗരത്തിലുണ്ടായിരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ നിയന്ത്രിത മേഖലകളില്‍ ഇളവുകള്‍ ഉണ്ടാകില്ല.