KERALANEWS

ഇന്നു മുതല്‍ ബാറുകളില്‍ ഇരുന്നു മദ്യപിക്കാം, ഒരു മേശയില്‍ രണ്ടു പേര്‍ മാത്രം

തിരുവനന്തപുരം:സംസ്ഥാനത്തെ ബാറുകളും ഷാപ്പുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.ബാറുകളും ക്ലബ്ബുകളും, ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ബിവറേജസ് ഷോപ്പ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള സമയം രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെ ആക്കി. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ബാറുകള്‍ തുറക്കുക.കൂട്ടം കൂടാന്‍ പാടില്ല.ഒരു മേശയില്‍ രണ്ടു പേരില്‍ കൂടുതല്‍ പേര്‍ ഇരുന്ന് മദ്യപിക്കാന്‍ പാടില്ല.

കൊവിഡ് സാഹചര്യത്തിലാണ് ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് കൗണ്ടറുകള്‍ വഴി മദ്യം പാഴ്സലായി വിതരണം ചെയ്യാന്‍ അനുമതി നല്‍കി. ബാറുകളിലിരുന്ന് മദ്യപിക്കാന്‍ സൗകര്യം നല്‍കണമെന്ന് ബാറുടമകള്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. മറ്റു പല സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം.

അപേക്ഷ പരിഗണിച്ച എക്‌സൈസ് വകുപ്പ് ഇത് അംഗീകരിച്ചു ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതു മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇന്ന് മുതല്‍ ബാറുകള്‍ തുറക്കാനുള്ള ഉത്തരവിറങ്ങി. ബാറുകള്‍, ക്ലബുകള്‍, ബിയര്‍/വൈന്‍ പാര്‍ലറുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ബാര്‍, കള്ളുഷാപ്പുകള്‍ എന്നിവ നാളെ മുതല്‍ തുറക്കും. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close