KERALANEWSTop News

ഇന്നു മുതല്‍ മെമു സര്‍വീസ്: ജനറല്‍, സീസണ്‍ ടിക്കറ്റുകള്‍ റെയില്‍വെ സ്റ്റേഷനി‌ല്‍ നിന്നെടുക്കാം

തിരുവനന്തപുരം : ലോക്ഡൗണ്‍ മൂലം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ച ദിവസത്തിനു ശേഷം സീസണ്‍ ടിക്കറ്റില്‍ എത്ര ദിവസം വലിഡിറ്റി ബാക്കി ഉണ്ടായിരുന്നോ, മാര്‍ച്ച്‌ 15 അടിസ്ഥാനമാക്കി അത്രയും ദിവസം പുതിയ സീസണ്‍ ടിക്കറ്റില്‍ വലിഡിറ്റിയായി അനുവദിക്കും.കൊച്ചി: ഇന്നു മുതല്‍ മെമു സര്‍വീസുകള്‍ പുനരാരംഭിക്കും. ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ട്രെയിന്‍ കടന്നു പോകുന്ന സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇതിനായി ഇന്നു മുതല്‍ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

17 മുതല്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ഗുരുവായൂര്‍-പുനലൂര്‍-ഗുരുവായൂര്‍ (06327/06328) എക്സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്നു മുതല്‍ ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ലഭിക്കും. യുടിഎസ് ഓണ്‍ മൊബൈല്‍ സേവനം പുനഃസ്ഥാപിച്ചിട്ടില്ല.നിലവില്‍ സര്‍വീസ് നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാന്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യണമെന്ന നിബന്ധന തുടരും. സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ സൗകര്യാര്‍ഥം ദക്ഷിണ റെയില്‍വേ റീവലിഡേഷന്‍ സൗകര്യം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച്‌ 24ന് ശേഷം വലിഡിറ്റി ഉണ്ടായിരുന്ന സീസണ്‍ ടിക്കറ്റുകള്‍ക്കാണു ഈ സൗകര്യം.ലോക്ഡൗണ്‍ മൂലം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ച ദിവസത്തിനു ശേഷം സീസണ്‍ ടിക്കറ്റില്‍ എത്ര ദിവസം വലിഡിറ്റി ബാക്കി ഉണ്ടായിരുന്നോ, മാര്‍ച്ച്‌ 15 അടിസ്ഥാനമാക്കി അത്രയും ദിവസം പുതിയ സീസണ്‍ ടിക്കറ്റില്‍ വലിഡിറ്റിയായി അനുവദിക്കും. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസുകളാണ് ഇന്നു പുനരാരംഭിക്കുന്നത്. 5 സര്‍വീസുകള്‍ നാളെയും മറ്റന്നാളുമായി പുനരാരംഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close