INDIANEWS

ഇന്ന്​ കശ്​മീരിൽ ഭീകരതയില്ല; അധികാരത്തിലെത്തിയാൽ ബം​ഗാളിലും ​ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്ന് യോ​ഗി ആദിത്യനാഥ്

ഹൂഗ്ലി: പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറുകയാണെങ്കിൽ ​ഗുണ്ടാ രാജിന് അവസാനമാകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെ ഗുണ്ടകൾക്കുണ്ടായ അതേ വിധിയായിരിക്കും തൃണമൂൽ കോൺഗ്രസിന്‍റെ ഗുണ്ടകൾക്കുമെന്ന്​ യോഗി ആദിത്യനാഥ് ​ജംഗൈപാറയിൽ നടന്ന പൊതുയോഗത്തിൽ പറഞ്ഞു. ബംഗാളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന തരത്തിലുള്ള ഗുണ്ടായിസം ഒരു കാലത്ത്​ കശ്​മീരിലുമുണ്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇന്ന്​ കശ്​മീരിൽ ഭീകരതയില്ല. വികസനമാണ്​ വർധിച്ചുകൊണ്ടിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

”ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറുന്നതോടെ തൃണമൂലിലെ ഗുണ്ടകൾ യുപിയിലെ ഗുണ്ടകളെപോലെ തന്നെ അനുഭവിക്കും. വോ​ട്ടെടുപ്പ്​ ഫലത്തിന്​ ശേഷം അവർ മുട്ടുകുത്തി നിൽക്കും. ദീദി മോശമായ ഭാഷ ഉപയോഗിക്കുകയാണെങ്കിൽ ബംഗാളിലെ യുവാക്കൾ ഉചിതമായ മറുപടി നൽകും”. -യോഗി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്​ ഷായും ഭീകരതയുടെ ഉറവിടം ആർട്ടിക്കിൾ 370 കശ്​മീരിൽ നിന്നും എടുത്തുകളഞ്ഞു. ഇപ്പോൾ ബംഗാളിലെ യുവാക്കൾക്ക്​ ജമ്മു കശ്​മീരിൽ സ്ഥലവും വീടും വാങ്ങാം. അവർക്ക്​ കേന്ദ്ര ഭരണപ്രദേശങ്ങളിലുള്ള ആളുകളെ പോലെ തന്നെ അവിടെ അവകാശമുണ്ടായിരിക്കും. ബി.ജെ.പി പറയുന്നതെല്ലാം ചെയ്യുന്നവരാണെന്നും” യോഗി അംതയിൽ നടന്ന പൊതുയോഗത്തിൽ പറഞ്ഞു.
മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള ഹൈവോൾ​േട്ടജ്​ പോരാട്ടത്തിന്​ ശേഷം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ അടുത്ത ഘട്ടം ഏപ്രിൽ ആറിന്​ നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close