
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ കത്തിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു.
തീപ്പിടിച്ച സംഭവസ്ഥലം സന്ദർശിച്ച കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൻമാരെ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒരു പ്രകോപനവുമില്ലാതെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ നടക്കുന്ന ഭരണകൂട ഭീകരതയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

ഇന്നലെ സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് എന്നിവരെയും പോലീസ് ബലമായി അറസ്റ്റ് ചെയ്തിരുന്നു.സ്ഥലം സന്ദര്‍ശിക്കാനെത്തിയ സുരേന്ദ്രനെയും ബിജെപി നേതാക്കളെയും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും സെക്രട്ടേറിയറ്റു പരിസരത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടിയാരംഭിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാന്‍ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിലും ദുരൂഹതയുണ്ട്. തീപിടിത്തത്തിന്റെ മറവില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടാനും സാധ്യതയേറെയാണ്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെ.ടി ജലീലേക്കും വരുമെന്നായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഫയലുകള്‍ക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു

തീപിടുത്തം ആസൂത്രിതം :സന്ദീപ് വാര്യർ
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതമെന്ന് BJP വ്യക്താവ് സന്ദീപ് വാര്യർ.cpm അനുകൂല സംഘടന നേതാവ് ഏഷ്യ നെറ്റ് വാർത്തയോട് സംസാരിച്ചപ്പോൾ ഈക്കാര്യം അറിയാതെ പുറത്ത് വന്നുവെന്നും കൂട്ടിച്ചേർത്തു , ഇതോടെ സംഭവം ആസൂത്രിതമെന്ന് തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാത്തതെന്നും ആരോപിച്ചു.
സന്ദീപ് വാര്യരുടെ ഫേസ് ബുക് പോസ്റ്റ് ചുവടെ
ഷിബു സ്വാമിയുടെ കാറ് കത്തുന്നതിന് മുൻപ് തന്നെ അവിടെയെത്തിയ മുഖ്യൻ സെക്രട്ടറിയേറ്റിൽ തീപിടിച്ചിടത്ത് എത്തിയോ ആവോ.
പി.ഹണി (പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി) ഏഷ്യാനെറ്റിന് (5.30 – 5.34 pm) ഫോൺ വഴി നൽകിയ പ്രതികരണത്തിൽ “തീയിട്ടത് ” എന്ന് 2 തവണ പറഞ്ഞു കേട്ടു…
നാക്കുപിഴ ആയിട്ട് തോന്നുന്നില്ല… അറിയാവുന്ന സത്യം അറിയാണ്ട് പുറത്ത് ചാടിയതാവാനേ വഴിയുള്ളൂ.
പൗരാണിക കാലഘട്ടത്തിലേയുള്ള തെളിവ് നശിപ്പിക്കൽ പ്രക്രിയയായ തീയിടലിൽ തന്നെയാണ് ഇക്കാലത്തും ഇടത്പക്ഷത്തിന് പ്രതീക്ഷ .