ഇന്ന് ലോക അവയവദാന ദിനം
അവയവം ലഭിക്കാത്തതുകൊണ്ട് ഓരോ മിനിറ്റിലും 18 പേര് മരിക്കുന്നു

അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി ‘അവയവദാനം മഹാദാനം’എന്ന മുദ്രാവാക്യവുമായി മറ്റൊരു ദിനം കൂടി.ഇന്ന് ഓഗസ്റ്റ്13-ലോ് അവയവദാനദിനം. മാറ്റിവയ്ക്കാന്‍ അവയവം ലഭിക്കാത്തതുകൊണ്ട് ഓരോ മിനിറ്റിലും 18 പേര്‍വീതം മരിക്കുന്നു എന്നാണ് കണക്ക്.5000 വൃക്കകളും 400 കരളുകളും ഓരോ വര്‍ഷവും ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും രാജ്യത്ത് രോഗികള്ക്കാവശ്യമായത്ര തികയുന്നില്ല.
ഒട്ടും ചെലവില്ലാതെ സമൂഹത്തിനായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് അവയവദാനം. അവയവദാനം എന്നത് വൃക്കയിലോ കരളിലോ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല.ഹൃദയം, ആഗ്നേയഗ്രന്ധി, കണ്ണ്,എന്നിങ്ങനെ പലതും നമുക്ക് ദാനം ചെയ്യാനാവും. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവം നിശ്ചിത സമയത്തിനുള്ളില്‍ മാറ്റിെവച്ചാല് കുറഞ്ഞത് എട്ടു പേര്‍ക്കെങ്കിലും പ്രയോജനപ്പെടും.കണ്ണില്ലാത്ത ഒരാള്‍ക്ക് ഒരു കണ്ണ് കൊടുത്താല്‍ പോലും നമ്മുടെ കണ്ണുകള്‍ 50 പേര്‍ക്ക് കാഴ്ച കിട്ടും. അതായത്,നമ്മുടെ കണ്ണിലെ കോശങ്ങള്‍ 50 പേര്‍ക്ക് പകുത്തു നല്‍കാം.