Breaking NewsCovid UpdatesKERALA

ഇന്ന് സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 15 പേര്‍ രോഗവിമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് നാല് മാസം പ്രായം കുഞ്ഞ് മരിച്ചു. 3 പേര്‍ക്ക് രോഗം ഇന്ന് സ്ഥിരീകരിച്ചു. മൂന്ന്‌പേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 15 പേര്‍ രോഗമുക്തി നേടി. കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കണ്ണൂരിലേയ്ക്ക് എത്തിയ എട്ടു പേരെ കോറോണ സെന്ററിലാക്കിയതായും അദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കിടെ അമ്പതോളം പേരാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് എത്തിയത്. അതിനാല്‍ അതിര്‍ത്തികളിലും ഇത്തരത്തിലുള്ള വഴികളിലും പരിശോധന കര്‍ശനമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാത്തതിന് പ്രശ്‌ന പരിഹാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി വീടുകളിലെത്തിക്കും. ഇന്‍സുലിന്‍ ഉഹപ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ കാരുണ്യ, നീതി സ്‌റ്റോറുകളില്‍ നിന്ന് വാങ്ങാവുന്നതാണ്.

Tags
Show More

Related Articles

Back to top button
Close