Breaking NewsKERALA

ഇന്ന് 885 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 968 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തി നേടി. ഇന്ന് 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകുന്‍ (46), കാസര്‍ഗോഡ് സ്വദേശി ഖമറുന്നീസ (48), മാധവന്‍ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്, തിരുവനന്തപും 69, മലപ്പുറം 58, പാലക്കാട് 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15. നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്, തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ആലപ്പുഴ 49, കോട്ടയം 74, ഇടുക്കി 96, എറണാകുളം 151, തൃശൂര്‍ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108, കാസര്‍ഗോഡ് 68. കഴിഞ്ഞ 24 മണിക്കൂറില്‍ 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 9297 പേര്‍ നിലവില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9371 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. ഹോട്ട്സ്പോട്ടുകളുടെ എട്ടം 453 ആയി.

Tags
Show More

Related Articles

Back to top button
Close